Obituary
കുന്നംകുളം: ചീരംകുളം മണിയന്ത്ര പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (72) നിര്യാതയായി. മക്കൾ: അജിതൻ, പ്രിയൻ, രജനി, പ്രീത, പ്രിയ. മരുമക്കൾ: ഹിമ, വിനിത, മോഹനൻ, രാജൻ, ഗിരി.
പുത്തൻചിറ: പിണ്ടാണി ജങ്ഷനിൽ പരേതനായ തോപ്പിൽ സെയ്തുമുഹമ്മദിന്റെ ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ: ഷാക്കിറ, ഷാനവാസ്, ഷഹനാസ്. മരുമക്കൾ: നൗഷാദ്, ഷൈമ, അലിയാർ.
വെള്ളിക്കുളങ്ങര: മോനൊടി മുരിയാട് തെക്കേടത്ത് കളരിക്കല്‍ ബാലകൃഷ്ണകുറുപ്പിന്റെ ഭാര്യ രുക്മിണി (93) നിര്യാതയായി. മക്കള്‍: നാരായണന്‍കുട്ടി, രാധ, ലളിത, ഉദയകുമാര്‍, സുഷമ. മരുമക്കള്‍: ഗീത, വിശ്വന്, രാമകൃഷ്ണന്, സിജി, ജയഗോപാല്‍.
അഴീക്കോട്: മേനോൻ ബസാറിന് കിഴക്കുവശം പണിക്കശ്ശേരി ദിവാകരൻ (72) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രദീഷ്, ദീപേഷ്, ദീപ. മരുമക്കൾ: ചന്ദ്രൻ, അനീഷ്, രേഷ്മ.
വേലൂർ: ചാലക്കൽ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ റിട്ട. അധ്യാപിക മേരി (88) നിര്യാതയായി. മക്കൾ: സേവി, മേഗി, ഡേവിസ്, മിനി, ജോഷി, റാഫി, ജോജു. മരുമക്കൾ: മേരി, ജോസ്, റീന, ആന്റണി, ബിജി, ഡെൻസി, ബിനി.
പാവറട്ടി: പ്രമുഖ മതപണ്ഡിതൻ പുവത്തൂർ നാലകത്ത് പരേതനായ അഹമ്മദിന്റെ മകൻ അബ്ദുല്ലക്കുട്ടി മുസ്ലിയാർ (78) നിര്യാതനായി. പാടൂർ, പാലുവായ് റേഞ്ചുകളിൽ പരീക്ഷ ബോർഡ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. എളവള്ളി മഹല്ലിൽ ഖത്തീബായും അധ്യാപകനായും പൈങ്കണ്ണിയൂർ മദ്റസയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: ഷെമീറ, ഷാഹുൽ ഹമീദ്, ഷെമീർ.
എരുമപ്പെട്ടി: തയ്യൂർ കടമൻതോട്ടിൽ വീട്ടിൽ സുബ്രഹ്മണ്യൻ (71) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുരഭി, സുരജി, അശ്വതി. മരുമക്കൾ: വിനു, ഷിബു, സുമേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.
മണ്ണുത്തി: മുളയം ആശ്രമമൂല കൊഴുക്കുള്ളി കുട്ടന്റെ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രസാദ്. മരുമക്കൾ: ലത, ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊഴുക്കുള്ളി ഓർമക്കൂട്ട് ശ്മശാനത്തിൽ.
ഗുരുവായൂർ: മമ്മിയൂർ ലക്ഷ്മി നിലയത്തിൽ പരേതനായ വി.സി. കേശവ മേനോന്റെ ഭാര്യ കമലഭായ് (86) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചാവക്കാട്: കരുവാരകുണ്ട് പരേതനായ ഷെഡ്ഡിൽ പാറാട്ടുവീട്ടിൽ കൂട്ടിന്റകായിൽ മുഹമ്മദുണ്ണിയുടെ മകൾ ഷക്കീല (54) നിര്യാതയായി. മക്കൾ: ഫസീല, ജസീല. മരുമക്കൾ: താജുദ്ദീൻ, യഹീഷ്. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് തെക്കേതലക്കൽ പള്ളി ഖബർസ്ഥാനിൽ.
തൃശൂർ: സൈക്കിൾ അപകടത്തിൽ പെട്ട് വിദ്യാർഥി മരിച്ചു. തിരൂർ കിഴക്കേ അങ്ങാടി ബാബൂസ് ഹോട്ടൽ ഉടമ ജെയിംസിന്റെ മകൻ ജെനിൻ (17) ആണ് മരിച്ചത്. മാതാവ്: റീന. സഹോദരി: റിനു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മണ്ണുത്തി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാളത്തോട് കൃഷ്ണാപുരം മാളിയേക്കല്‍ എഡ്വിന് ലാസര്‍ (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കാളത്തോട് നിന്നും എറണാകുളത്തേക്ക് ജോലിക്ക് ബൈക്കില്‍ പോകുമ്പോൾ സ്വകാര്യ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി പത്തിനാണ് മരണം സംഭവിച്ചത്. കൊച്ചി താജ് റെസിഡന്‍സിലെ സേഫ്റ്റി ഒാഫിസറാണ്. രക്തദാന പ്രവര്‍ത്തകനും കോർപറേഷന് മുന്‍ കൗണ്‍സിലറും അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായ ലാസറാണ് പിതാവ്. മാതാവ്: ശോഭ (തത്രത്തില്‍ പൊന്മാണി കുടുംബാംഗം). സഹോദരി: അഞ്ജന(കാനഡ). സംസ്കാരം ശനിയാഴ്ച നാലിന് ഒല്ലൂക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.