Obituary
ഒല്ലൂര്‍: പടിഞ്ഞാറെ അങ്ങാടിയില്‍ ചീരക്കുഴി പരേതനായ ഔസേപ്പിന്റെ മകന് ഫ്രാന്‍സിസ് (70) നിര്യാതനായി. ഭാര്യ: എലിസബത്ത്. മക്കള്‍: കീഗര്ജോ, നോര്‍മന്‍, കെവിന്. മരുമക്കള്‍: അമ്പിളി, ജിത, ജോഫിയ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കൊടകര: പുത്തുക്കാവ് കലാനഗര്‍ പോത്തിക്കര വീട്ടില്‍ മാധവന് (78) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കള്‍: അജിത, അഭിലാഷ്, അനിത. മരുമക്കള്‍: ശശി, സരിത, പ്രതാപന്.
പുന്നയൂർ: തെക്കിനിയേടത്ത്പടി ഞാറ്റുകെട്ടിപ്പറമ്പിൽ കുമാരൻ വൈദ്യരുടെ മകൻ സോമനാഥ് (66) നിര്യാതനായി. വടക്കേക്കാട് അലങ്കാർ, ഗുരുവായൂർ പ്രതിജ്ഞ എന്നീ ഡ്രൈവിങ് സ്കൂളുകളിൽ മാനേജരായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ശെൽവകുമാരി (അംഗൻവാടി അധ്യാപിക, പുന്നയൂർ). മക്കൾ: സനൽകുമാർ, സൻസ, സനില. മരുമക്കൾ: അപർണ, ഷിനിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുന്നയൂർക്കുളം പഞ്ചായത്ത് വാതക ശ്മശാനത്തിൽ.
മാള: മേലഡൂർ ചക്കാലയ്ക്കൽ ആന്റണി (68) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ജെന്റി, അഞ്ജു, അനു. മരുമക്കൾ: ലിന്റ, മെജോ, ലിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മേലഡൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.
കയ്പമംഗലം: പുത്തൻപള്ളിക്ക് വടക്ക് ചൂലൂക്കാരൻ ഖാലിദിന്റെ ഭാര്യ ഹാജറ (68) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഹസീന, ആഷിക്, അഷറഫ്. മരുമക്കൾ: ഹംസ, ഷെമീറ, ഷെമീന, തസ്നി.
അന്തിക്കാട്: ആലിന് പടിഞ്ഞാറ് അറക്കവീട്ടിൽ ബഷീറിന്റെ ഭാര്യ ലൈല (60) നിര്യാതയായി. മക്കൾ: ഷിഹാബ്, സറീന, ഷമീറ. മരുമക്കൾ: നൗസിയ, ഫൈസൽ, റസാഖ്.
ചിറ്റിലപ്പിള്ളി: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പണിക്കപറമ്പിൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സൗദാമിനി, മധുസൂദനൻ, ഉഷ, പരേതയായ സിമി. മരുമക്കൾ: രമേശൻ, ഷീജ, ശശി, ഹരീന്ദ്രനാഥ്.
എരുമപ്പെട്ടി: തോന്നല്ലൂർ മേലെകൊണ്ട പറമ്പിൽ വീട്ടിൽ പരേതയായ പാറുക്കുട്ടി അമ്മയുടെ മകൻ രാധാകൃഷ്ണൻ (രാജൻ -54) നിര്യാതനായി. സഹോദരങ്ങൾ: നളിനി, മിനി.
ചാഴൂർ: കുഞ്ഞാലുക്കൽ വാലിപറമ്പിൽ ഗോപിയുടെ മകൻ സജീവൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: മാളവിക, മിഥുൽകൃഷ്ണ.
ചാവക്കാട്: ഇരട്ടപ്പുഴ കാട്ടിൽ പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ ചാലിൽ അഹമ്മദ് കുഞ്ഞിയുടെ മകൻ കരീം (54) നിര്യാതനായി. ഭാര്യ: നാദിറ. മക്കൾ: തെസ്നി, നൗഷി. മരുമക്കൾ: നിയാസ്, നബീൽ.
മണലൂർ: കൊള്ളന്നൂർ കുറ്റൂക്കാരൻ കൊച്ചപ്പൻ (78) നിര്യാതനായി. ഭാര്യ: കൊച്ചന്നം. മക്കൾ: മെർലി, ആന്റോ, ബേബി, ബെന്നി, ജോബി. മരുമക്കൾ: വർഗീസ്, ഓമന, ജോയ്, ലിനി, മേരി.
വെള്ളാനി: വെള്ളാനി വീട്ടിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മഹേഷ്, മനോഷ്, മഞ്ജുഷ്. മരുമക്കൾ: കൃഷ്ണ, ശ്രീഷ, അഞ്ജന. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.