Obituary
കോട്ടയം: മണ്ണയ്ക്കനാട് ഇടമല പുത്തൻപുര വീട്ടിൽ എ.എൻ. കുഞ്ഞികുട്ടനാചാരി (102) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി കുഞ്ഞികുട്ടൻ. മക്കൾ: ചന്ദ്രൻ, ജനാർദനൻ, രഘുനാഥൻ, മധുസൂദനൻ, സജീവൻ (മാധ്യമം പ്രാദേശിക ലേഖകൻ, വാളയാർ). മരുമക്കൾ: ലീല, രാധ, അനുമോൾ, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
പട്ടാമ്പി: വണ്ടുന്തറ പരേതനായ ചിരങ്കര അബ്ബാസിെൻറ ഭാര്യ സുലൈഖ (65) നിര്യാതയായി. മക്കൾ: ബഷീർ, റസാഖ്, അക്ബർ, റഷീദ്, റൈഹാനത്ത്, നസീമ. മരുമക്കൾ: മാനു, ശറഫുദ്ദീൻ, റസിയ, സലീന, ഷാഹിന, മുബശിറ.
ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ കുന്നുകാട്ടിൽ സ്വാമിനാഥെൻറ മകൻ രാജേഷ് (32) നിര്യാതനായി. മാതാവ്: ഇന്ദിര. ഭാര്യ: സുകന്യ. സഹോദരങ്ങൾ: രമേശ്, രതീഷ്, രാധിക, രഞ്ജിത.
വടക്കഞ്ചേരി: കണ്ണമ്പ്ര ചൂർകുന്ന് ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ണി. മകൾ: രാജാമണി. മരുമകൻ: നാരായണൻ. സഹോദരൻ: സി.വി. നാരായണൻ.
പട്ടാമ്പി: മാഞ്ഞാമ്പ്ര കോരക്കോട്ടില്‍ അബൂബക്കര്‍ ഹാജി (65) നിര്യാതനായി. മാഞ്ഞാമ്പ്ര ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ആണ്. ഭാര്യ: സുബൈദ. മക്കള്‍: ഫൗസിയ, സൈഫുന്നീസ, നിഷാദ്, സുബൈര്‍. മരുമക്കള്‍: അഷ്റഫ്, അബ്ദുല്‍ ഖാദര്‍, നാസി, സുഹറ.
വേലന്താവളം: മുന്സിഫ്ചള്ള എം.കെ.വി ഹൗസില്‍ പരേതനായ വാസുവിെൻറ മകന് വി. ഭവദാസ് (64) നിര്യാതനായി. ഭാര്യ: കെ. പുഷ്പലത. മക്കള്‍: ആദര്‍ശ്, അനൂപ്. സഹോദരങ്ങള്‍: ഹരിദാസ്, കണ്ണദാസ്, ജയപ്രകാശ്, കൃഷ്ണദാസ്, മധുര മീനാക്ഷി, പരേതരായ ശിവദാസ്, പത്മിനി.
ആനക്കര: ആലിക്കര പിലാക്കൂട്ടത്തില്‍ അലവിക്കുട്ടി (78) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കള്‍: നൂറുദ്ദീന്‍, ഫക്രുദ്ദീന്‍, സുലൈഖ, ഫാഹിന. മരുമക്കള്‍: ഷെമീറ, റസീന, ഷിഹാബ്, അഹമ്മദ്.
ആനക്കര: എറവക്കാട് മുള്ളന്‍കുന്ന് ചാഴിയത്ത് ദേവദാസെൻറ മകന് ദേവാനന്ദ് (13) നിര്യാതനായി. കോക്കൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ദിവ്യ. സഹോദരി: ദയനന്ദ (വിദ്യാർഥിനി, എ.എം.എല്‍.പി സ്കൂള്‍ കൊഴിക്കര).
കൊല്ലങ്കോട്: തെക്കേ പാവടിയിൽ റിട്ട. ഡി.ടി.സി ഡ്രൈവർ രാധാകൃഷ്ണെൻറ ഭാര്യ കലാവതി (67) നിര്യാതയായി. മക്കൾ: അരുൺപ്രസാദ്, അപർണ. മരുമക്കൾ: ജയകാന്ത്, പ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന്.
പാലക്കാട്: റിട്ട. നേവി ഓഫിസറും ചന്ദ്രനഗർ സൊസൈറ്റി മുൻ ഡയറക്ടറുമായ കെ.പി. വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വൃന്ദ, വീണ, വിവേക്. മരുമക്കൾ: സതീഷ്, മനോജ്, നീലം. സംസ്കാരം പിന്നീട്.
ആലത്തൂർ: ചുണ്ടക്കാട് സ്കൂളിന് സമീപം ആലത്തൂർ കോർട്ട് റോഡ് സ്വദേശി മുഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റിയാസ്, അനീസ്, യൂനുസ്, ജാസ്മിൻ. മരുമക്കൾ: ഫാസിൽ, ഷമീന, ഷംസീന, ഷബ്ന. സഹോദരങ്ങൾ: ഉമ്മർ (റിട്ട. അധ്യാപകൻ), ആസിയ, ജമീല, പരേതനായ അബൂബക്കർ.
തച്ചനാട്ടുകര: കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടൂർക്കുന്ന് അരയത്ത് സന്തേഷിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്ന സന്തോഷിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. വീട് പൂട്ടിയിട്ട നിലയിലായിരുന്നു . സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തവേയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: കല്യാണിക്കുട്ടി.