Obituary
മുടപ്പല്ലൂർ: മാത്തൂർ തങ്ക (99) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്യൻ. മക്കൾ: ശെൽവൻ, ശാരദ, ശകുന്തള, പാർവതി, മാധവി, സുമിത്ര. മരുമക്കൾ: പ്രിയ, കൃഷ്ണൻ, പഴനിചാമി, മണി, കറുപ്പ്സ്വാമി.
വടക്കഞ്ചേരി: വണ്ടാഴി നെല്ലിക്കോട് കുന്നത്ത് വീട്ടിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ജ്യോതി പ്രസാദ്, പ്രദീപ്, പ്രദീജ, പ്രതീഷ്. മരുമക്കൾ: ദീപ, കീർത്തി, പ്രീതി. സഹോദരങ്ങൾ: രാമകൃഷ്ണൻ, പരേതയായ മാതു.
ആനക്കര: വടക്കേ വാവനൂർ ശേഖരത്ത് കാര്‍ത്യായനി അമ്മ (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പയ്യഴി ശേഖരന് നായര്‍. മക്കള്‍: സൗദാമിനി, രമണി. മരുമകന്: രാജന്.
ആനക്കര: എഴുമങ്ങാട് കളരിക്കപ്പറമ്പില്‍ അച്യുതന് (75) നിര്യാതനായി. നാടന്‍ കലാകാരനും പഴയകാല ചെണ്ടവാദ്യക്കാരനുമായിരുന്നു. ഭാര്യ: അമ്മിണി. മക്കള്‍: അറുമുഖന്, കുഞ്ഞുണ്ണി. മരുമകള്‍: രജിത.
പാലക്കാട്: വടക്കന്തറ അഗ്രഹാരം ശിവക്ഷേത്രത്തിന് സമീപം വി.എ. രാമകൃഷ്ണ അയ്യരുടെ ഭാര്യ എസ്. രാജമ്മാൾ (71) നിര്യാതയായി. മക്കൾ: പുഷ്പ, ലളിത, ഗുരുവായൂരപ്പൻ, ദീപ, ശിവരാമകൃഷ്ണൻ. മരുമക്കൾ: ജയറാം, ഹരിദാസ് വേലായുധം, പരേതനായ നാരായണൻ.
മാത്തൂർ: പല്ലഞ്ചാത്തനൂർ തേക്കിൻകാട് വീട്ടിൽ പരേതനായ അസനാരിെൻറ മകൻ നൂർമുഹമ്മദ് (59) നിര്യാതനായി. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: നബീസ. മക്കൾ: അൻസാർ, അൻഫർ. മരുമകൾ: സജീന.
ആലത്തൂർ: പഴമ്പാലക്കോട് വാണിയത്തറയിൽ വി. ആറുമുഖൻ ചെട്ടിയാർ (69) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: മഞ്ജു, മസുധ, മനോജ്. മരുമക്കൾ: രാജശേഖരൻ, സെന്തിൽകുമാർ, ജ്യോതി.
പത്തിരിപ്പാല: മങ്കര ആർ.എസ് റോഡ് തലേപ്പുള്ളി പറമ്പ് ചാമി (75) നിര്യാതനായി. ഭാര്യ: പരേതയായ വെള്ള. മക്കൾ: ബാബുരാജ്, രാജീവ്. മരുമക്കൾ: ദേവി, ഗിരിജ, സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മങ്കര കാളികാവ് ശ്മശാനത്തിൽ.
കോട്ടയം: മണ്ണയ്ക്കനാട് ഇടമല പുത്തൻപുര വീട്ടിൽ എ.എൻ. കുഞ്ഞികുട്ടനാചാരി (102) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി കുഞ്ഞികുട്ടൻ. മക്കൾ: ചന്ദ്രൻ, ജനാർദനൻ, രഘുനാഥൻ, മധുസൂദനൻ, സജീവൻ (മാധ്യമം പ്രാദേശിക ലേഖകൻ, വാളയാർ). മരുമക്കൾ: ലീല, രാധ, അനുമോൾ, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
പട്ടാമ്പി: വണ്ടുന്തറ പരേതനായ ചിരങ്കര അബ്ബാസിെൻറ ഭാര്യ സുലൈഖ (65) നിര്യാതയായി. മക്കൾ: ബഷീർ, റസാഖ്, അക്ബർ, റഷീദ്, റൈഹാനത്ത്, നസീമ. മരുമക്കൾ: മാനു, ശറഫുദ്ദീൻ, റസിയ, സലീന, ഷാഹിന, മുബശിറ.
ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ കുന്നുകാട്ടിൽ സ്വാമിനാഥെൻറ മകൻ രാജേഷ് (32) നിര്യാതനായി. മാതാവ്: ഇന്ദിര. ഭാര്യ: സുകന്യ. സഹോദരങ്ങൾ: രമേശ്, രതീഷ്, രാധിക, രഞ്ജിത.
വടക്കഞ്ചേരി: കണ്ണമ്പ്ര ചൂർകുന്ന് ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ണി. മകൾ: രാജാമണി. മരുമകൻ: നാരായണൻ. സഹോദരൻ: സി.വി. നാരായണൻ.