Obituary
കൂറ്റനാട്: മൂത്തേടത്ത് പരേതനായ പട്ടത്ത് ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (77) നിര്യാതയായി. മക്കൾ: പ്രസന്ന (അധ്യാപിക, എ.യു.പി.എസ് എഴുമങ്ങാട്), പ്രകാശൻ (ആസ്ട്രേലിയ). മരുമക്കൾ: സത്യനാഥൻ (റിട്ട. അധ്യാപകൻ, എ.എല്‍.പി.എസ് പള്ളിപ്പുറം), അനിത (ആസ്ട്രേലിയ).
പത്തിരിപ്പാല: മാങ്കുറുശ്ശി തോണിപറമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ ലീലാവതി (95) നിര്യാതയായി. മക്കൾ: രമ, രാജഗോപാൽ, രവികുമാർ.
പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിൽ ഓട്ടൂർക്കാട് പ്രതീക്ഷ നഗറിൽ പെരുംകൊല്ലംപാടം ശിവശങ്കരൻ (67) നിര്യാതനായി. ഊട്ടി വെല്ലിങ്ട്ടൺ മില്ലിറ്ററി ഓഫിസേഴ്സ് സ്റ്റാഫ് കോളജിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ: ടി.കെ. ഗിരിജാ ദേവി. മക്കൾ: അനുഷ, അശ്വതി. മരുമക്കൾ: രാജേഷ് പ്രസാദ്, വിപിൻ മേനോൻ.
മണ്ണാർക്കാട്: ചേറുംകുളം താഴത്ത് വീട്ടിൽ മണികണ്ഠെൻറയും പുഷ്പയുടെയും മകൾ അഖിന (16) നിര്യാതയായി. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ വീട്ടിൽ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഖിനയെ ബന്ധുക്കളും നാട്ടുകാരും വട്ടമ്പലത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് മരിച്ചത്. കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. സഹോദരി: അനഘ. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.
കോട്ടായി: വറോഡ് പണിക്കരോടം വീട്ടിൽ പരേതനായ കോമ്പിയുടെ മകൻ ശശികുമാർ (55) നിര്യാതനായി. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: സഹദേവൻ, രാജൻ, രാധാകൃഷ്ണൻ, ഗിരിജ. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.
അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ തട്ടാരുതൊടി ചന്ദ്രൻ നായരുടെ മകൻ മുരളീധരൻ (ഉണ്ണിമാഷ് -59) നിര്യാതനായി. എടത്തനാട്ടുകര ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. മാതാവ്: ദേവകി (റിട്ട. അധ്യാപിക). ഭാര്യ: പ്രകാശിനി (അധ്യാപിക). മക്കൾ: അഖിൽ മുരളി, താരാ മുരളി. മരുമകൻ: പ്രദീപ്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.
മുതലമട: നണ്ടൻകിഴായ മുണ്ടിയൻപറമ്പിൽ കാശു (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രതീഷ്, രാജേഷ്, സന്ധ്യ. മരുമക്കൾ: ബിനു, രമ്യ, ശരണ്യ. സഹോദരങ്ങൾ: മണി, പാർവതി.
പുലാപ്പറ്റ: ഉമ്മനഴി കിഴക്കേക്കര പരേതനായ മുഹമ്മദ് കുട്ടി മൗലവിയുടെ ഭാര്യ കുഞ്ഞാത്തു (60) നിര്യാതയായി. മക്കൾ: സജ്ന, ലൈല ഫാത്തിമ, നജ്മ ഹിബത്തുല്ല. മരുമക്കൾ: ഹബീബുല്ല, സലാം, ഷംനാസ്.
കൊടുവായൂര്‍: കിഴക്കേത്തല പരേതനായ കെ.സി. മുഹമ്മദ് മൊയ്തീെൻറ ഭാര്യ ആയിശ (74) പാലക്കാട് എ.ആര് നായര്‍ കോളനിയിലെ മകെൻറ വസതിയില്‍ നിര്യാതയായി. മക്കള്‍: എം. നൂര്‍മുഹമ്മദ് (എക്സൈസ്, സിവില്‍ സ്റ്റേഷന്, പാലക്കാട്), പരേതനായ പക്കീര്മുഹമ്മദ്. മരുമക്കള്‍: ബേബി, നിമ്മി.
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പാണ്ടൻതറ വീട്ടിൽ ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മകൾ: പ്രേമകുമാരി. മരുമകൻ: കൃഷ്ണൻകുട്ടി (റിട്ട. ആർമി).
പത്തിരിപ്പാല: പേരൂർ കിഴക്കേക്കര ഇളയാട്ട് നായർ വീട്ടിൽ കണ്ണനുണ്ണി നായർ (74) നിര്യാതനായി. ഭാര്യ: പാലപ്പുറം ചീരാത്ത് വെളുത്താണ്ടത്ത് ചന്ദ്രിക. മക്കൾ: സുരേഷ് (എ.വൈ.ടി.ബി, സൗദി), സുജി. മരുമക്കൾ: അനുശ്രീ, രാജീവ് (അസം റൈഫിൾസ്, മണിപ്പൂർ). സഹോദരി: ദാക്ഷായനി നേത്യാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പേരൂർ വീട്ടുവളപ്പിൽ.
ആലത്തൂർ: എരിമയൂർ അയ്യപ്പൻകാട്ടിൽ സുലൈമാെൻറ മകൻ അബൂ താഹിർ (37) നിര്യാതനായി. മാതാവ്: റുജില. ഭാര്യ: നസീമ. മക്കൾ: അസ്ന, അൻസിയ. സഹോദരങ്ങൾ: സുൽഫിക്കർ, താഹിറ.