ആലത്തൂർ: ഇരട്ടക്കുളം എ.കെ.വി.എം.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കാവശ്ശേരി ആനമാറി വീട്ടിൽ എ.വി. നാരായണൻ (88) നിര്യാതനായി. കാക്കമ്പാറ എസ്.എൻ.ഡി.പി ശാഖ സ്ഥാപക പ്രസിഡൻറ്, കാവശ്ശേരി പരക്കാട്ട് ക്ഷേത്രം പകൽപ്പൂര കമ്മിറ്റി രക്ഷാധികാരി, കഴനി സഹകരണ ബാങ്ക് മുൻ ഡയറക്ടർ, കാവശ്ശേരി മണ്ഡലം കോൺഗ്രസ് ഭാരവാഹി എന്നിങ്ങനെ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കർഷകനുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: ശശികല, സുരേഷ് കുമാർ എന്ന പച്ചക്കുട്ടി (കാവശ്ശേരി പരക്കാട്ട് ക്ഷേത്രം ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം, പി.ഡബ്ല്യൂ കോൺട്രാക്ടർ) സുഭാഷിണി, ദിലീപ് കുമാർ, ശോഭ, ദീപ, പരേതനായ കൃഷ്ണകുമാർ (അധ്യാപകൻ). മരുമക്കൾ: സുന്ദരൻ, സജിത, സുദേവൻ, ഹേമലത, സത്യശീലൻ, സുരേഷ്.