Obituary
വടക്കഞ്ചേരി: മുട്ടിക്കുളങ്ങര കരിങ്കണ്ണി വീട്ടിൽ വെള്ള (78) കണ്ണമ്പ്ര ചെല്ലി പറമ്പിലെ മകളുടെ വീട്ടിൽ നിര്യാതയായി. മകൾ: കോമളം. മരുമകൻ: നാരായണൻ.
പട്ടാമ്പി: കൊപ്പം പുലാശ്ശേരി പാണേക്കാട്ട് മഠത്തിൽ വളപ്പിൽ ലീല അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻനായർ. മക്കൾ: ഗോപാലകൃഷ്ണൻ, ശൈലജ (കൊപ്പം സഹകരണ ബാങ്ക്). മരുമകൻ: സോമൻ (സി.പി.എം ആമയൂർ ലോക്കൽ സെക്രട്ടറി, പട്ടാമ്പി സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്).
കണ്ണമ്പ്ര: ആറിങ്കൽപാടം വേലകത്തിങ്കൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: വാസു, ചന്ദ്രൻ. മരുമക്കൾ: സരളദേവി, സുധ. സംസ്കാരം വ്യാഴാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
വടക്കഞ്ചേരി: പുതുക്കോട് കുന്നത്ത് വീട്ടിൽ പരേതനായ വേലു എഴുത്തച്ഛെൻറ ഭാര്യ ലക്ഷ്മിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, നാരായണൻ, പരേതനായ അയ്യപ്പൻ. മരുമക്കൾ: കുമാരി, കുമാരി, സീതാലക്ഷ്മി.
വടക്കഞ്ചേരി: പുതുക്കോട് തെക്കേ ഗ്രാമം കൃഷ്ണവിലാസം രവീന്ദ്രനാഥ് (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: രൂപേഷ്, റിനീഷ്.
എലപ്പുള്ളി: കൊല്ലങ്കാനം വേലപ്പെൻറ മകൻ ശശീന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശരൺ, ശ്യാമിനി.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വടക്കേത്തറ സാറാ ഉമ്മ (86) നിര്യാതയായി. മക്കൾ: അവ്വാ ഉമ്മ, പരേതരായ ആമിന, നൂർ മുഹമ്മദ്, ഇസ്മായിൽ. മരുമക്കൾ: അലി, സുലൈമാൻ, പാത്തുമുത്ത്.
വടക്കഞ്ചേരി: നെല്ലിയാംപാടം ആടഞ്ചേരി വീട്ടിൽ എ. ഉണ്ണികൃഷണൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിദേവി. മക്കൾ: സുരേഷ്, രാജേഷ്, രതീഷ്, ഗിരീഷ്. മരുമകൾ: രമ്യ. സഹോദരൻ: ശിവശങ്കരൻ നായർ.
കോങ്ങാട്: തണലിൽ ബാലസുബ്രഹ്മണ്യൻ (ചിന്നക്കുട്ടൻ നായർ-84) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. അധ്യാപിക). മക്കൾ: പ്രകാശ് (ടി.ടി.ഐ. പേരൂർ), പ്രശാന്ത് (ആസ്ട്രേലിയ). മരുമക്കൾ: ധന്യ, കവിത.
പുതുനഗരം: പിതാവിനെയും മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുവായൂർ വെമ്പല്ലൂർ തിരുവെമ്പല്ലൂരിൽ സുന്ദരൻ (80), മകൻ ഇന്ദു ജോഷ്വ (50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇന്ദു ജോഷ്വയുടെ ഭാര്യ രണ്ടുപേരും രണ്ടു മുറികളിലായി മരിച്ചുകിടക്കുന്നത് കണ്ടതെന്ന് പുതുനഗരം പൊലീസ് പറഞ്ഞു. വിഷം അകത്തുചെന്നാണ് മരണമെന്നാണ് പൊലീസ് നിഗമനം. എട്ടുവർഷം മുമ്പ് കുഴൽമന്ദം കളപട്ടിയിൽനിന്ന് വന്നവരാണ് സുന്ദരനും കുടുംബവും. ഇന്ദു ജോഷ്വക്ക് ഇടക്ക് മാനസിക പ്രശ്നങ്ങളുണ്ടാവാറുള്ളതായി പറയുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. പുതുനഗരം സർക്കിൾ ഇൻസ്പെക്ടർ ആദംഖാെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സുന്ദരെൻറ ഭാര്യ: പരേതയായ രത്ന ശിരോമണി. മകൾ: ഇന്ദുപ്രിയ. മരുമകൻ: സുനിൽകുമാർ. ഇന്ദുജോഷ്വയുടെ ഭാര്യ: പ്രീത്. മകൾ: ആരാധ്യ.
മണ്ണാർക്കാട്: പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മധ്യവയസ്കന് കിണറ്റില്‍വീണ് മരിച്ചു. പുല്ലിശ്ശേരി നമ്പിയംപടി കണ്ടാങ്കുളങ്ങര വീട്ടില്‍ പൗലോസാണ് (തമ്പി -55) മരിച്ചത്. മതിലിനോട് ചേര്‍ന്ന കിണറിന് മുകളിലെ ഗ്രില്ലിൽ കയറിയ പശുവിനെ രക്ഷപ്പെടുത്തിയ ശേഷം ഗ്രില്‍ ശരിയാക്കുന്നതിനിടെ പൗലോസ് കിണറ്റിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയ ബേബി എബ്രഹാം, മത്തായി എന്ന വില്സന് എന്നിവരും 60 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി. ഇവരെ അഗ്നിരക്ഷാസേന എത്തി കയറും വലയും ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷന് ഓഫിസര്‍ പി.ടി. ഉമ്മര്‍, സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍ പി. ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
മുതലമട: മാഞ്ചിറയിൽ ഗോവിന്ദെൻറ ഭാര്യ കാളു (70) നിര്യാതയായി. മക്കൾ: രാജേഷ്, ഷീല. മരുമക്കൾ: ലത.