Obituary
പാലക്കാട്: കിണാശേരി ഉപ്പുംപാടം സി. അബ്ദുല്ഖാദറിെൻറ മകന് എ. മുഹമ്മദ് ബഷീര്‍ (69) നിര്യാതനായി. ഭാര്യ: ഫൗജ ബീഗം. മക്കള്‍: നിസാര്‍, സിക്കന്തര്‍, അന്‍സാര്‍, നൗഷാദ്. മരുമക്കള്‍: സമീറ, റംല, അന്‍സി, സുഹൈന.
പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി നീലിപ്പറമ്പിൽ വീരാൻ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സലീം, അഷറഫ്, നൗഷാദ്, ഷാജിത, ജംഷീർ, ജംഷീന.
കുമരനല്ലൂർ: നരിപറമ്പ് പടിപ്പുരകളം പരേതനായ മുരളീധരെൻറ ഭാര്യ ഈങ്ങൂര് വസന്തകുമാരി (57) നിര്യാതയായി. മക്കൾ: വിപിൻ (അൽ റയാൻ കോളജ് എടപ്പാൾ), ഗോപീകൃഷ്ണൻ (ദുബൈ). മരുമകൾ: നവനിത (റേഡിയോളജിസ്റ്റ്, അൽ ശിഫ ആശുപത്രി പെരിന്തൽമണ്ണ).
പത്തിരിപ്പാല: മങ്കര ചെമ്മുക വീട്ടിൽ പരേതനായ സ്വാമിനാഥെൻറ മകൻ ശിവൻ (കുട്ടൻ -45) നിര്യാതനായി. സി.ഐ.ടി.യു വെള്ളറോഡ് യൂനിറ്റിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: വനജ. മക്കൾ: ശ്രീലക്ഷ്മി, ശ്രിജിത്ത്്. സഹോദരങ്ങൾ: ദേവി, സരിത, ദീപ, സുരേഷ്.
കുഴൽമന്ദം: ആലിങ്കൽ സ്വാമിനാഥൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വസന്തകുമാരി, വിജയകുമാരി, ജയകുമാരി, ശരവണൻ, ശിവകുമാർ. മരുമക്കൾ: സഹദേവൻ, മോഹനൻ, ജയന്തി, പ്രസന്ന, പരേതനായ കൃഷ്ണൻകുട്ടി.
തച്ചമ്പാറ: തച്ചമ്പാറ കമ്പിക്കുന്ന് സ്വദേശി വള്ളി (84) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. മക്കൾ: തങ്കം, വേശകുട്ടൻ, സുന്ദരി, പരേതനായ ചന്ദ്രൻ. മരുമക്കൾ: സുന്ദരൻ, സുന്ദരൻ, ജാനകി, നിർമല.തച്ചമ്പാറ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തച്ചമ്പാറ കൂറ്റംപാടം വടക്കേക്കര സ്വദേശി സുരേഷ് (45) ആണ് മരിച്ചത്. ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: രോഹിത്, ലക്ഷ്മി.
ആലത്തൂർ: ചിറ്റിലംചേരി തോണിയിൽ പരേതനായ മല്ലുവിെൻറ മകൻ ഗംഗാധരൻ (63) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സൗമ്യ, സതീഷ്. മരുമക്കൾ: കുട്ടികൃഷ്ണൻ, ദിവ്യ. സഹോദരങ്ങൾ: ആറുമുഖൻ, കല്യാണി, കണ്ണാമണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് തൂറ്റിപ്പാടം ശ്മശാനത്തിൽ.
പുതുനഗരം: നന്ദിയോട് കപ്പയൻ കൊളുമ്പ് പരേതനായ ചെല്ലെൻറ ഭാര്യ നാണിയമ്മ (86) നിര്യാതയായി. മക്കൾ: ബാലൻ, കാശി, ചിദംബരൻ, ഉണ്ണികൃഷ്ണൻ, രാജമ്മ, കൃഷ്ണാമണി, രാധാമണി, പാർവതി.
അഗളി: എലിസബത്ത് ജോർജ് (82) നിര്യാതയായി. മക്കൾ: ജാൻസി, ബെറ്റി, ജയിംസ്, ജോയ്, മേഴ്സി. മരുമക്കൾ: ജയൻ, ലില്ലി, ജോൾസി, പരേതരായ ബാബുരാജ്, ഏലിയാസ്.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെന്നക്കപ്പാടം തായു (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: സരോജിനി, പരേതനായ ഷൺമുഖൻ. മരുമക്കൾ: ഓമന, സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: രാമൻ, കുപ്പുണ്ണി.
പല്ലശ്ശന: ഒഴുവുപാറ മലൻെതാടിക വീട്ടിൽ ജയദേവൻ (31) നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: തങ്കമണി. സഹോദരി: സുജാത.
ചിറ്റൂർ: ഉപ്പുമൺപീടിക കണ്ടമുത്തൻ (81) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷാജി, ശോഭന, ശോഭ ലത, പരേതനായ കലാധരൻ. മരുമക്കൾ: ശാന്ത, എ. ജയപ്രകാശൻ, വത്സല.