Obituary
കോങ്ങാട്: കൊട്ടശ്ശേരി വാരിയത്ത് വീട്ടിൽ ഉണ്ണിയമ്പത്ത് പത്മനാഭൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ തെക്കേപാലശേരി ദേവയാനി അമ്മ. മക്കൾ: ടി.പി. ശശിധരൻ (റിട്ട. ന്യൂ ഇന്ത്യൻ എക്സ്പ്രസ്), ടി.പി. വിമല, ടി.പി. ഗോവിന്ദ രാജൻ (സിവിൽ എൻജിനീയർ). മരുമക്കൾ: സുമ, വേണുഗോപാൽ, സരിത.
ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ തെക്കേതിൽ നാരായണൻ (52) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: റീന, റീജ, രജി, രഞ്ജു. മരുമക്കൾ: അനിൽ, വിനോജ്, സതീഷ്, മോഹിദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്.
തോണിപ്പാടം: നെല്ലി പപ്പാടത്ത് പരേതനായ സുന്ദരെൻറ ഭാര്യ യശോദ (57) നിര്യാതയായി. മക്കൾ: രജനി, സ്വാമിനാഥൻ, സതീഷ്. മരുമകൻ: കൃഷ്ണദാസ്.
പട്ടാമ്പി: മുളയൻകാവ് തെക്കേ വെളുത്തേടത്ത് ജാനകി അമ്മ (94) നിര്യാതയായി. മക്കൾ: വസന്ത, ഉണ്ണികൃഷ്ണൻ, രാധ, മുരളി, വിശ്വനാഥൻ. മരുമക്കൾ: ഗോപി, രത്നവല്ലി, സുന്ദരൻ, ഗീത, തങ്കം.
വടക്കഞ്ചേരി: കിഴക്കഞ്ചേരി എരിക്കുംചിറക്ക് സമീപം ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. എരിക്കുംചിറ അയ്യപ്പൻപരുത പരേതനായ അപ്പുവിെൻറ മകൻ സുരേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി പത്തരയോടെയാണ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡും സ്ഥിരീകരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: വനജ. മാതാവ്: കോമളം. മക്കൾ: അതുൽ, അതിൽ.
ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് എടപറമ്പിൽ രാജെന (48) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. ആലത്തൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
കല്ലടിക്കോട്: കാഞ്ഞിക്കുളം കൂന്താനിയിൽ വർക്കി (97) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: കുര്യൻ, മേരി, ലീല, വൽസമ്മ. മരുമക്കൾ: മേരിക്കുട്ടി, ജോസ്, ജോണി.
വടക്കഞ്ചേരി: പാളയം കോലാടി വീട്ടിൽ ഡെയ്സി (66) നിര്യാതയായി. ഭർത്താവ്: പരേതനായ സക്കറിയ. മക്കൾ: രാജേഷ്, അഭിലാഷ്. മരുമക്കൾ: ഷീജ, മേഴ്സി.
ആനക്കര: പടിഞ്ഞാറെ പിലാക്കാട്ടിരിയില് വലിയ പുരക്കല് കോരന് (70) നിര്യാതനായി. ഭാര്യ: സുമ. മക്കള്: സുരഭി, സുരജ (കനറ ബാങ്ക്), സൂരജ്. മരുമകന്: ശ്യാം മോഹന്.
പട്ടാമ്പി: കുലുക്കല്ലൂർ തേനേങ്കിൽ (തേജസ്സ്) മോഹൻദാസൻ (57) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സൗമ്യ, അഭിലാഷ്. മരുമകൻ: ശരത് ലാൽ.
കോയമ്പത്തൂർ: ‘ശാന്തി ഗീർസ്’ കമ്പനി സ്ഥാപകനും ‘ശാന്തി സോഷ്യൽ സർവിസ്’ ട്രസ്റ്റിയുമായ പി. സുബ്രഹ്മണ്യൻ (78) നിര്യാതനായി. വാർധക്യസഹജമായ രോഗങ്ങൾ മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വിദ്യാഭ്യാസ-ആേരാഗ്യ-ഭക്ഷ്യമേഖലയിലും അടിസ്ഥാന വികസനരംഗത്തും ഒേട്ടറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിംഗാനല്ലൂരിൽ ഇദ്ദേഹം സ്ഥാപിച്ച കാൻറീനിൽ പ്രതിദിനം 300ഒാളം വയോധികർക്ക് സൗജന്യമായും പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിലുമാണ് ഭക്ഷ്യവസ്തുക്കൾ നൽകുന്നത്. ശാന്തി കെയർ ആശുപത്രിയിലും സൗജന്യ നിരക്കിലാണ് ചികിത്സയും മരുന്നുകളും. ഇദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള പെട്രോൾ ബങ്കിൽ സ്റ്റോക് നിരക്കിലും കൃത്യമായ അളവിലും വിൽപന നടത്തിയിരുന്നതിനാൽ 24 മണിക്കൂറും വാഹനങ്ങളുടെ നീണ്ട നിര കാണാനാവും. സൗജന്യ വൈദ്യുതി ശ്മശാനവും ഇദ്ദേഹം സ്ഥാപിച്ചു. ദിവസവും ലക്ഷങ്ങളുടെ സൗജന്യ സേവനം ലഭ്യമാക്കുേമ്പാഴും ഇദ്ദേഹം വാർത്താമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ താൽപര്യപ്പെട്ടിരുന്നില്ല.
ആലത്തൂർ: ടൗൺ കുന്നംപറമ്പിൽ ബലൂൺ വ്യാപാരിയായിരുന്ന പരേതനായ സുലൈമാെൻറ മകൻ അബ്ദുൽ സലീം (57) നിര്യാതനായി. മാതാവ്: പരേതയായ ശരീഫ. ഭാര്യ: ഖമറുന്നിസ. മക്കൾ: നിലാവർന്നീസ, നജുമുന്നിസ, മുഹ്സിന, നാസർ. മരുമക്കൾ: സക്കീർ ഹുസൈൻ, നവാസ്, ഇബ്രാഹിം. സഹോദരങ്ങൾ: ഖൈറുന്നിസ, പ്യാരിജാൻ, പരേതനായ അബ്ദുൽ ഖാദർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.