Obituary
കോങ്ങാട്: കുണ്ടളശ്ശേരി പട്ടത്തുപാറയിൽ കിണറ്റിൽ വീണ് പരിക്കേറ്റ വയോധിക മരിച്ചു. പരേതനായ മാധവനെഴുശ്ശെൻറ ഭാര്യ ജാനകിയാണ് (84) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പകൽ സമയത്ത് വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ജാനകി ആൾമറയില്ലാത്ത കിണറ്റിന് വക്കിൽ പുല്ലുചെത്തുന്നതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മക്കൾ: രാധ, ഉണ്ണികൃഷ്ണൻ, രാജഗോപാലൻ, ശാന്ത, രുഗ്മണി, ഗീത. മരുമക്കൾ: നാരായണൻ, പ്രേമലത, ലീല, ചന്ദ്രൻ, വേണുഗോപാലൻ, പ്രകാശൻ. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ ഐവർമഠത്തിൽ.
കൊല്ലങ്കോട്: വടവന്നൂർ വൈദ്യശാല സുഭദ്ര സദനത്തിൽ സ്വാമിദാസൻ (85) കോവിഡ് ബാധിച്ച് മരിച്ചു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. വിമുക്ത ഭടനായിരുന്നു. ഭാര്യ: സുഭദ്ര. മക്കൾ: കുഞ്ഞിക്കണ്ണൻ, സുധ, സുനിത, സുധീർ. മരുമക്കൾ: രാജി, അരവിന്ദ്, രവികുമാർ, ശ്രുതി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന്.
പുതുനഗരം: സൗത്ത് സ്ട്രീറ്റ് മീരാപേട്ട വീട്ടിൽ സലീമിെൻറ മകൻ ആഷിഖ് (23) നിര്യാതനായി. മാതാവ്: ഫൈറോജ്. സഹോദരൻ: അസറുദ്ദീൻ.
അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിലെ പരേതനായ പാറോക്കോട്ട് ഇണ്ണിപ്പുഹാജിയുടെ മകൻ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റമീസ്, ഫർസാന, സജ്ന. മരുമകൾ: ജുമാന. സഹോദരങ്ങൾ: ഉസ്മാൻ, ആമിന, അനീസ, സക്കീന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കോട്ടപ്പള്ള ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആനക്കര: കുറ്റിപ്പുറം ചിരട്ടക്കുന്ന് പട്ടരുമഠത്തില്‍ നാരായണന് (82) നിര്യാതനായി. മക്കള്‍: മണികണ്ഠന്, വത്സല, രാജേഷ്, പത്മജ. മരുമക്കള്‍: ശാരദ, സേതുമാധവന്, വിജയന്.
പാലക്കാട്: മേപ്പറമ്പ് തൈക്കാട് വീട്ടിൽ അലി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈദുപ്പ, ബാവ, ബഷീർ, റഫീഖ്, ലത്തീഫ്, ബൽക്കീസ്, സുനിത. മരുമക്കൾ: മുസ്തഫ, ശംസുദ്ദീൻ, ഹാജിറ, സറീന, റഷീദ, മറിയ, ഷഹീദ.
വടക്കഞ്ചേരി: മുട്ടിക്കുളങ്ങര കരിങ്കണ്ണി വീട്ടിൽ വെള്ള (78) കണ്ണമ്പ്ര ചെല്ലി പറമ്പിലെ മകളുടെ വീട്ടിൽ നിര്യാതയായി. മകൾ: കോമളം. മരുമകൻ: നാരായണൻ.
പട്ടാമ്പി: കൊപ്പം പുലാശ്ശേരി പാണേക്കാട്ട് മഠത്തിൽ വളപ്പിൽ ലീല അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻനായർ. മക്കൾ: ഗോപാലകൃഷ്ണൻ, ശൈലജ (കൊപ്പം സഹകരണ ബാങ്ക്). മരുമകൻ: സോമൻ (സി.പി.എം ആമയൂർ ലോക്കൽ സെക്രട്ടറി, പട്ടാമ്പി സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്).
കണ്ണമ്പ്ര: ആറിങ്കൽപാടം വേലകത്തിങ്കൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: വാസു, ചന്ദ്രൻ. മരുമക്കൾ: സരളദേവി, സുധ. സംസ്കാരം വ്യാഴാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
വടക്കഞ്ചേരി: പുതുക്കോട് കുന്നത്ത് വീട്ടിൽ പരേതനായ വേലു എഴുത്തച്ഛെൻറ ഭാര്യ ലക്ഷ്മിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, നാരായണൻ, പരേതനായ അയ്യപ്പൻ. മരുമക്കൾ: കുമാരി, കുമാരി, സീതാലക്ഷ്മി.
വടക്കഞ്ചേരി: പുതുക്കോട് തെക്കേ ഗ്രാമം കൃഷ്ണവിലാസം രവീന്ദ്രനാഥ് (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: രൂപേഷ്, റിനീഷ്.
എലപ്പുള്ളി: കൊല്ലങ്കാനം വേലപ്പെൻറ മകൻ ശശീന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശരൺ, ശ്യാമിനി.