ചെർപ്പുളശ്ശേരി: വീരമംഗലം സ്വഫാ നഗറിൽ കരിമ്പൻചോല മുഹമ്മദലിയുടെ മകൻ മുഹമ്മദ് ശിബിൽ (13) കിണറ്റിൽ വീണ് മരിച്ചു.
അടയ്ക്കാപുത്തൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് ആൾമറയുടെ പണി നടന്നു കൊണ്ടിരിക്കുന്ന കിണറ്റിൽ അബദ്ധത്തിൽ വിഴുകയായിരുന്നു. 25 അടിയിലധികം വെള്ളമുള്ള കിണറ്റിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമം വിജയിച്ചില്ല.
ചെർപ്പുളശ്ശേരി എസ്.ഐ കെ. സുഹൈലാണ് കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിച്ചത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വീരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: നജീറ. സഹോദരങ്ങൾ: ശിഫാ, ശിനാസ്.