Obituary
അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിലെ പരേതനായ പാറോക്കോട്ട് ഇണ്ണിപ്പുഹാജിയുടെ മകൻ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റമീസ്, ഫർസാന, സജ്ന. മരുമകൾ: ജുമാന. സഹോദരങ്ങൾ: ഉസ്മാൻ, ആമിന, അനീസ, സക്കീന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കോട്ടപ്പള്ള ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആനക്കര: കുറ്റിപ്പുറം ചിരട്ടക്കുന്ന് പട്ടരുമഠത്തില്‍ നാരായണന് (82) നിര്യാതനായി. മക്കള്‍: മണികണ്ഠന്, വത്സല, രാജേഷ്, പത്മജ. മരുമക്കള്‍: ശാരദ, സേതുമാധവന്, വിജയന്.
പാലക്കാട്: മേപ്പറമ്പ് തൈക്കാട് വീട്ടിൽ അലി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈദുപ്പ, ബാവ, ബഷീർ, റഫീഖ്, ലത്തീഫ്, ബൽക്കീസ്, സുനിത. മരുമക്കൾ: മുസ്തഫ, ശംസുദ്ദീൻ, ഹാജിറ, സറീന, റഷീദ, മറിയ, ഷഹീദ.
വടക്കഞ്ചേരി: മുട്ടിക്കുളങ്ങര കരിങ്കണ്ണി വീട്ടിൽ വെള്ള (78) കണ്ണമ്പ്ര ചെല്ലി പറമ്പിലെ മകളുടെ വീട്ടിൽ നിര്യാതയായി. മകൾ: കോമളം. മരുമകൻ: നാരായണൻ.
പട്ടാമ്പി: കൊപ്പം പുലാശ്ശേരി പാണേക്കാട്ട് മഠത്തിൽ വളപ്പിൽ ലീല അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻനായർ. മക്കൾ: ഗോപാലകൃഷ്ണൻ, ശൈലജ (കൊപ്പം സഹകരണ ബാങ്ക്). മരുമകൻ: സോമൻ (സി.പി.എം ആമയൂർ ലോക്കൽ സെക്രട്ടറി, പട്ടാമ്പി സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്).
കണ്ണമ്പ്ര: ആറിങ്കൽപാടം വേലകത്തിങ്കൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കല്യാണി (95) നിര്യാതയായി. മക്കൾ: വാസു, ചന്ദ്രൻ. മരുമക്കൾ: സരളദേവി, സുധ. സംസ്കാരം വ്യാഴാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
വടക്കഞ്ചേരി: പുതുക്കോട് കുന്നത്ത് വീട്ടിൽ പരേതനായ വേലു എഴുത്തച്ഛെൻറ ഭാര്യ ലക്ഷ്മിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ, നാരായണൻ, പരേതനായ അയ്യപ്പൻ. മരുമക്കൾ: കുമാരി, കുമാരി, സീതാലക്ഷ്മി.
വടക്കഞ്ചേരി: പുതുക്കോട് തെക്കേ ഗ്രാമം കൃഷ്ണവിലാസം രവീന്ദ്രനാഥ് (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: രൂപേഷ്, റിനീഷ്.
എലപ്പുള്ളി: കൊല്ലങ്കാനം വേലപ്പെൻറ മകൻ ശശീന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശരൺ, ശ്യാമിനി.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വടക്കേത്തറ സാറാ ഉമ്മ (86) നിര്യാതയായി. മക്കൾ: അവ്വാ ഉമ്മ, പരേതരായ ആമിന, നൂർ മുഹമ്മദ്, ഇസ്മായിൽ. മരുമക്കൾ: അലി, സുലൈമാൻ, പാത്തുമുത്ത്.
വടക്കഞ്ചേരി: നെല്ലിയാംപാടം ആടഞ്ചേരി വീട്ടിൽ എ. ഉണ്ണികൃഷണൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിദേവി. മക്കൾ: സുരേഷ്, രാജേഷ്, രതീഷ്, ഗിരീഷ്. മരുമകൾ: രമ്യ. സഹോദരൻ: ശിവശങ്കരൻ നായർ.
കോങ്ങാട്: തണലിൽ ബാലസുബ്രഹ്മണ്യൻ (ചിന്നക്കുട്ടൻ നായർ-84) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. അധ്യാപിക). മക്കൾ: പ്രകാശ് (ടി.ടി.ഐ. പേരൂർ), പ്രശാന്ത് (ആസ്ട്രേലിയ). മരുമക്കൾ: ധന്യ, കവിത.