അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ നായിക്കത്ത് അബൂബക്കർ മാസ്റ്റർ (74) നിര്യാതനായി. മൂച്ചിക്കൽ ഗവ. എൽ.പി സ്കൂളിലെ മുൻ അധ്യാപകനും കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സെക്രട്ടറിയുമായിരുന്നു. കെ.എൻ.എം സംസ്ഥാന കൗൺസിലർ, ദാറുസ്സലാം യൂനിറ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: മറിയ. മക്കൾ: സുബൈർ, ഹഫ്സാബി (ഇരുവരും അധ്യാപകർ, കല്ലടി ഹയർ സെക്കൻഡറി സ്കൂൾ, കുമരംപുത്തൂർ), അജീബ (അധ്യാപിക, എ.എൽ.പി.എസ് കാട്ടുകുളം). മരുമക്കൾ: മുബീന (അധ്യാപിക, എ.എം.എൽ.പി.എസ് അലനല്ലൂർ), കെ.ബി. സിയാദ് (പെരിന്തൽമണ്ണ), മിഖ്ദാദ് ആര്യാടൻ (കരുവാരകുണ്ട്).