Obituary
വടക്കഞ്ചേരി: ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. കോട്ടയം കാണക്കാരി കളത്തൂർ കാരോട്ടുമണ്ണനാൽ നാരായണൻകുട്ടിയുടെ മകൻ അരുൺ (26), എറണാകുളം പുത്തൻകുരിശ് മണീട് എഴക്കരനാട് മുക്കടത്തിൽ മാത്യുവിെൻറ മകൻ ബിനു എം. മാത്യു (33) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനി സരിതക്ക് (40) പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിമ-സീരിയൽ സെറ്റുകളിൽ ഭക്ഷണം എത്തിക്കുന്ന എറണാകുളത്തെ മീനാക്ഷി കാറ്ററിങ് നടത്തിപ്പുകാരാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാത്രി പന്ത്രേണ്ടാടെ വടക്കഞ്ചേരിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മേൽപാലം ആരംഭിക്കുന്ന സ്ഥലത്തായിരുന്നു അപകടം. ദേശീയപാതയിൽ ആറുവരി പാത അവസാനിക്കുന്ന ഭാഗത്തുനിന്ന് വടക്കഞ്ചേരി സർവിസ് റോഡിലേക്ക് കയറുന്നതിന് പകരം നിർമാണത്തിലിരിക്കുന്ന മേൽപാലത്തിലേക്ക് കാർ കയറ്റുകയായിരുന്നു. ഈ സമയം ഇവിടെ മരം കയറ്റി നിൽക്കുകയായിരുന്ന ലോറിയുടെ പുറകിൽ കാർ ഇടിച്ച് കയറി. മൂന്നുപേരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് വടക്കഞ്ചേരിയിലെയും പിന്നീട് തൃശൂരിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. സൂചന ബോർഡുകളില്ലാത്ത ഈ ഭാഗത്ത് പത്തോളം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
അഗളി: ഷോളയൂർ പഞ്ചായത്തിലെ മൂച്ചിക്കടവ് താമസിക്കുന്ന പഴനിസ്വാമി കൗണ്ടറുടെ ഭാര്യ നല്ലമ്മാൾ (പൂവാത്ത -70) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ച ആറോടെയാണ് സംഭവം. അടുത്ത കാലത്തായി മൂച്ചിക്കടവ്, കോട്ടമല വനമേഖലയോട് ചേർന്ന് ചുറ്റിത്തിരിഞ്ഞിരുന്ന ഒറ്റയാനാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച കാലത്ത് കൃഷിയിടത്തിലെ കമുകുകൾ കുത്തി നശിപ്പിക്കുന്നതുകണ്ട് വീടാക്രമിക്കുമെന്ന ഭയത്താൽ അയൽപക്കത്തെ വീട്ടിലേക്ക് ഓടിയ നല്ലമ്മാളെ കാട്ടാന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ നല്ലമ്മാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. അഗളി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ലോകനായകി, പരേതരായ തങ്കവേലു, ജഗനാഥൻ. മരുമകൾ: ലോക.
പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം അത്താണി മൂച്ചിക്കൽ സുകുമാരൻ (77) നിര്യാതനായി. ഭാര്യ: തങ്കമണി. മകൾ: സജിത. മരുമകൻ: രാമദാസ്.
ആനക്കര: ചേക്കോട് മില്ല് ഉപ്പുപറമ്പില് ഇബ്രാഹിം (50) നിര്യാതനായി. ഭാര്യ: ശരീഫ. മക്കള്: ഷെഫീല, സുഹൈല.
ആലത്തൂർ: മേലാർകോട് വടക്കെത്തറ തലക്കോട്ടുകര വീട്ടിൽ ടി.പി. ആൻറണി (82) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മകൻ: തോമസ് അരുൾ.
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പരേതനായ ഇടത്തൊടി അപ്പു ഗുപ്തെൻറ മകൻ ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സന്തോഷ് (ഷാർപ്പ് ഇലക്ട്രോണിക്സ് ശ്രീകൃഷ്ണപുരം), സിന്ധു. മരുമകൻ: വിജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം മന്നത്താംകുളങ്ങര ആരാധനയിൽ രാമകൃഷ്ണഗുപ്തൻ (87) നിര്യാതനായി. ഭാര്യ: മാലതി ആർ. ഗുപ്ത. മക്കൾ: അജിത്ത് (ഡൽഹി), സുജിത്ത്. മരുമക്കൾ: കീർത്തി, ശ്രീജ. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
ചിറ്റൂർ: പാലപ്പള്ളം ശരീഫ മൻസിലിൽ പരേതനായ സെയ്ദുമുഹമ്മദിെൻറ ഭാര്യ സബൂറ ബീവി (58) നിര്യാതയായി. മക്കൾ: സബിയ, ഷാജഹാൻ, സജീന, ഷെറീന. മരുമക്കൾ: നാസർ, ഷറീന, അബ്ബാസ്, ഉമറുൽ ഫാറൂഖ്.
ആലത്തൂർ: മുൻ മന്ത്രി സി.എം. സുന്ദരത്തിെൻറ പേഴ്സനൽ അസിസ്റ്റാൻറായിരുന്ന പാടൂർ പടിഞ്ഞാറെ ഗ്രാമം ശ്രീരാമകൃപയിൽ പി.ആർ. വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: പുഷ്പ. മകൾ: സൗമ്യ. മരുമകൻ: പ്രദീപ്.
എരിമയൂർ: മരുതക്കോട് കുന്നങ്കാട്ടിൽ പരേതനായ മക്കു രാവുത്തറുടെ ഭാര്യ റുഖിയ ഉമ്മ (92) നിര്യാതയായി. മക്കൾ: ഹുസൈൻ, ഇസ്മായിൽ, നബീസ, റോജാമ. മരുമക്കൾ: അവ്വാഉമ്മ, സഫിയ, മുഹമ്മദ് റാഫി, പരേതനായ ഹനീഫ.
കൊല്ലങ്കോട്: പയ്യലൂർ പരേതനായ കോഴിശ്ശേരി ബാലകൃഷ്ണ മേനോെൻറയും പരേതയായ കാമ്പ്രത്ത് ശകുന്തള അമ്മയുടെയും മകൻ സതീഷ് മേനോൻ (60) നിര്യാതനായി. ഭാര്യ: സുനന്ദ (ടി.കെ.ഡി.യു.പി സ്കൂൾ പയ്യലൂർ). മക്കൾ: കൃഷ്ണപ്രിയ, ഹരികൃഷ്ണൻ. മരുമകൻ: ആനന്ദ്.
പെരിങ്ങോട്ടുകുറിശ്ശി: എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡൻറും മന്ദത്തുകാവ് ക്ഷേത്രോദ്ധാരണ കമ്മിറ്റി അംഗവുമായ പെരിങ്ങോട്ടുകുറുശ്ശി രാവിലയിൽ മാണിക്കത്തു വീട്ടിൽ ജയകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സ്വർണലത. മക്കൾ: ശ്രീന, ശ്രീജ. മരുമക്കൾ: പ്രശാന്ത്, മണികണ്ഠൻ.