Obituary
പട്ടാമ്പി: മരുതൂർ വെള്ളോപുള്ളി തെക്കീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ (88) നിര്യാതയായി. മക്കൾ: സോമസുന്ദരൻ, നാരായണൻ, പുരുഷോത്തമൻ, സതീദേവി. മരുമകൻ: ജനാർദനൻ.
ആലത്തൂർ: നെച്ചൂർ ആങ്കര താണിക്കൽ കുന്നുപറമ്പ് വീട്ടിൽ രാജൻ (65) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാജി, വിജി. മരുമക്കൾ: ജയപ്രകാശ്, നിപു.
പറളി: ഓടനൂർ ദേവസ്വം പറമ്പിലെ പരേതനായ ചാത്തെൻറ മകൻ കുട്ടൻ (45) നിര്യാതനായി. മാതാവ്: പരേതയായ വള്ളി. ഭാര്യ: സുനിമോൾ. മക്കൾ: സിബിൻ, സഞ്ജു.
ആലത്തൂർ: മേലാർക്കോട് തെക്കേതറ പനഞ്ചിക്കൽ വീട്ടിൽ പരേതനായ കുഞ്ചു ആചാരിയുടെ ഭാര്യ വേശു (75) നിര്യാതയായി. മക്കൾ: സത്യഭാമ, ഓമന, ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ, പുഷ്പ, ജയപ്രകാശ്, കാഞ്ചന, ലതിക, ഗിരീഷ്.
അകത്തേത്തറ: വടക്കേത്തറ അമ്പാട്ട് വീട്ടിൽ കാർത്യായനി നേത്യാരുടെയും കിഴക്കെ മേലിടത്തിൽ ധർമ്മനച്ഛെൻറയും മകൻ നാരായണ മേനോൻ (88) നിര്യാതനായി. ഹേമാംബിക സംസ്കൃത ഹൈസ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: കിഴക്കെ മേലിടത്തിൽ മഹിള നേത്യാർ. മക്കൾ: ശശി, മണികണ്ഠൻ, പരേതരായ സബിത, സതീദേവി, സജൻ. മരുമക്കൾ: ജയ, മോഹൻദാസ്, അശോകൻ, ആശ.
പത്തിരിപ്പാല: മങ്കര പരിയശ്ശേരി പുത്തൻപുരക്കൽ വീട്ടിൽ ശശിധരെൻറ മകൻ സർവേഷ് (15) നിര്യാതനായി. മാതാവ്: ശാന്തി.
മേലാർകോട്: വടക്കെ വീട്ടിൽ രുഗ്മണി അമ്മയുടെ മകൻ വി. ബാലു (47) നിര്യാതനായി. പിതാവ്: പരേതനായ വിശ്വനാഥൻ നായർ. സഹോദരങ്ങൾ: വാസുദേവൻ, മോഹന കൃഷ്ണൻ (കൺട്രോൾ റൂം എസ്.ഐ, പാലക്കാട് സൗത്ത് സ്റ്റേഷൻ), ചന്ദ്രൻ, പാർവതി.
ആലത്തൂർ: ആലത്തൂർ വെസ്റ്റ് കാട്ടുശ്ശേരിയിലെ എ.എ.ആർ ഫർണിച്ചർ ഉടമ കാവശ്ശേരി ചുണ്ടക്കാട് എ.എ.ആർ മൻസിലിൽ ബഷീർ (54) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുൽ ഖാദർ റാവുത്തർ. മാതാവ്: പരേതയായ സുഹ്റ ബീവി. ഭാര്യ: ഷൈല. മക്കൾ: ബാദുഷ, സ്വാലിഹ്, ഉമ്മുഹബീബ. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, അഹമ്മദ് കബീർ, റഹ്മത്ത്, ഹക്കീം, അബ്ബാസ്. ഖബറടക്കം ബുധനാഴ്ച ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കല്ലടിക്കോട്: നാട്ടുകാരുടെ സഹായത്തിന് കാത്തുനിൽക്കാതെ യുവാവ് യാത്രയായി. സെപ്റ്റംബർ 11ന് രാത്രി എട്ടോടെ ഒറ്റപ്പാലത്തെ ക്രഷറിൽ വീണ് സാരമായി പരിക്കേറ്റ കല്ലടിക്കോട് ചൂരക്കോട് കാഞ്ഞിരാനി വീട്ടിൽ പഴനിയപ്പെൻറ മകൻ സുധീഷാണ് (28) തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 10.30ന് മരിച്ചത്. സമൂഹ മാധ്യമങ്ങളിൽ ചികിത്സ സഹായം തേടിയതോടെ കുറച്ച് തുക ലഭിച്ചിരുന്നു. വിദഗ്ധ ചികിത്സക്ക് പണം കണ്ടെത്താൻ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിക്കാനൊരുങ്ങവെയാണ് മരണം. മൃതദേഹം തൃശൂർ സ്വകാര്യ ആശുപത്രിയിൽ. കൃഷ്ണവേണിയാണ് മാതാവ്. സഹോദരങ്ങൾ: സുരേഷ്, സുദേവ്.
കൊല്ലങ്കോട്: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നെന്മാറ വല്ലങ്ങി പുളിക്കൽതറ സ്വദേശി ബാലകൃഷ്ണനാണ് (54) മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾ ശ്രുതിയെ പരിക്കുകളോടെ പാലന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് ഫൈവ് സ്റ്റാർ മെറ്റൽസിന് സമീപമാണ് അപകടം. ഗുരുതര പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജയ. മകൾ: അനു. മരുമകൻ: രാധാകൃഷ്ണൻ.
വടക്കഞ്ചേരി: മൂന്നുദിവസം മുമ്പ് കാണാതായയാളെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് തെക്കേപ്പൊറ്റ കുന്നത്ത് വീട്ടിൽ വേലായുധനാണ് (75) മരിച്ചത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിൽ സമീപവാസികളാണ് മൃതദേഹം കണ്ടത്. വീടിന് സമീപത്തെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ അപകടത്തിൽപെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. സഹോദരങ്ങൾ: ദാസൻ, രാധാകൃഷ്ണൻ, വിശാലു, തങ്ക.
പത്തിരിപ്പാല: ചെനങ്ങാടൻതൊടി വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൽ റസാഖ് (40) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: റിൻസിയ. മക്കൾ: റനസാബിയ, റിഫ്ന ഷിറിൻ, റയാനുൽ ഹക്കീം.