കൂറ്റനാട്: ഞാങ്ങാട്ടിരി പിഷാരത്ത് പരേതനായ നാരായണ പിഷാരടിയുടെ ഭാര്യ ശാരദ പിഷാരസ്യാർ (93) നിര്യാതയായി. ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിൽ ജീവനക്കാരിയായിരുന്നു.
മക്കൾ: രമണി, ശ്രീദേവി, ഉണ്ണികൃഷ്ണൻ (ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം ജീവനക്കാരൻ), പരേതയായ ഗീത. മരുമക്കൾ: രാമനാഥൻ (റിട്ട. കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ), സുജാത, പരേതനായ കൃഷ്ണൻകുട്ടി.
സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഭാരതപ്പുഴയുടെ തീരത്തുള്ള തറവാട്ട് ശ്മശാനത്തിൽ.