Obituary
ആലത്തൂർ: മഞ്ഞപ്ര വളയിൽ വീട്ടിൽ വി.വി. കൃഷ്ണൻ (ഗുരുസ്വാമി -77) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ബിന്ദു, സന്തോഷ്, ബീന, ബിജു. മരുമക്കൾ: സുബ്രഹ്മണ്യൻ, രവി.
ആനക്കര: കൊക്കാട് മാവിന്‍ച്ചുവട് മാതംകുഴിയില്‍ സൈനുദ്ദീന്റെയും ഷമീനയുടെയും മകന് മുഹമ്മദ് ഹാദി (ഒമ്പത്) നിര്യാതനായി. പറക്കുളം എസ്.എ വേള്‍ഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങള്‍: ഉവൈസ്, സിയാദ്, ഫൈസന്‍, ഖദീജ.
കിഴക്കഞ്ചേരി: പുന്നപ്പാടം ചാട്ടുകോട് വി. രാജൻ (79) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: സത്യ, സുമതി, പുഷ്പ, ബിന്ദു, പരേതനായ ശശി. മരുമക്കൾ: കൃഷ്ണൻകുട്ടി, നാരായണൻ, മണികണ്ഠൻ, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.
ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം വളയംമൂച്ചിയിൽ കൊലവർക്കുന്നത്ത് കോടിയിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ഫമീർ (35) നിര്യാതനായി. വളയംമൂച്ചി ശാഖ മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ: ഷജീറ. മാതാവ്: ഖദീജ. മക്കൾ: ഷിഫാന, ഷിഫ്ന. സഹോദരങ്ങൾ: ജഫീർ, ഗഫാർ, സഫറത്ത്.
കാവശ്ശേരി: പത്തനാപുരം ഞാറക്കോട്ടിൽ പങ്ങിയുടെ മകൻ സുരേഷ് ബാബു (45) നിര്യാതനായി. മാതാവ്: സുഭദ്ര. ഭാര്യ: ജയലക്ഷ്മി. മക്കൾ: ദിയ, ദയ. സഹോദരങ്ങൾ: സുജിനി, സുനീഷ്, സുജാത.
കുനിശ്ശേരി: അരിമ്പ്ര വീട്ടിൽ സേതുമാധവൻ നായർ (77) നിര്യാതനായി. ദീർഘകാലം എൻ.എസ്.എസ് കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: ചേലക്കര ശേഖരത്ത് വീട്ടിൽ വിജയ. മക്കൾ: സനൂജ് (മുംബൈ), സജിത (എസ്.ആർ.യു.പി സ്കൂൾ കുനിശ്ശേരി). മരുമക്കൾ: ഐശ്വര്യ, രമേഷ്കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
കണ്ണമ്പ്ര: മഞ്ഞപ്രചിറ കുന്നത്തുവീട്ടിൽ തങ്ക (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പുഷ്പ, മണികണ്ഠൻ, സജീഷ്, ബിജു, വിനു. മരുമക്കൾ: കൃഷ്ണൻകുട്ടി, വസന്ത, അജിത, സനിത, ഭാനുമതി.
ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട്ടിൽ വി. രാമൻ (81) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശാന്ത, ദേവി, ബാലകൃഷ്ണൻ, ദേവദാസ്, ഗംഗാധരൻ, സന്തോഷ്. മരുമക്കൾ: സേതു, രാമചന്ദ്രൻ, രജിത, മിനി, ബിബിന.
പത്തിരിപ്പാല: മങ്കര കാളികാവ് ചരുനിവാസിൽ ദീപുരാജ് (62) നിര്യാതനായി. മാതാവ്: സരോജിനി. പിതാവ്: പരേതനായ വാസുദേവൻ. ഭാര്യ: പത്മജ. മക്കൾ: ദിലീപ്, ദീപ്തി. മരുമകൻ: മിഥുൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാളികാവ് പൊതു ശ്മശാനത്തിൽ.
വടക്കഞ്ചേരി: ആയക്കാട് ചുണ്ടക്കാട്ടിൽ വിശ്വനാഥൻ (67) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ദീപ, രഘു, ദീപ്തി. മരുമക്കൾ: സുനിൽകുമാർ, സുകിൽകുമാർ, നിമ്മി.
തച്ചമ്പാറ: തെക്കുംപുറം അണ്ണാണി വീട്ടിൽ വാപ്പുട്ടി (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശരീഫ്, റുബീന, അബ്ദുൽ നവാസ്, ഫിറോസ് സക്കീർ.
പട്ടാമ്പി: വിളയൂർ എടപ്പലം അല്ലത്ത് അമ്മുക്കുട്ടിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണികുട്ടി നായർ. മക്കൾ: രാവുണ്ണി, കൃഷ്ണൻ. മരുമക്കൾ: ശാന്ത, നാരായണിക്കുട്ടി.