Obituary
ഒറ്റപ്പാലം: റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ സൗത്ത് പനമണ്ണ കോമത്തൊടി വീട്ടിൽ രാജചന്ദ്രൻ (52) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: സത്യഭാമ. ഭാര്യ: കെ. ഷീല (വാണിയംകുളം സഹകരണ ബാങ്ക്). മകൻ: അരുൺരാജ്. സഹോദരങ്ങൾ: പവിത്രകുമാർ, പവിത്രകുമാരി.
കുമരനല്ലൂർ: നെല്ലിപ്പടി ചുങ്കത്ത് അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, അൻവർ, അനസ് (അധ്യാപകൻ, ചാലിശ്ശേരി ഗവ. ഹെയർ സെക്കൻഡറി സ്കൂൾ), ഷഹന. മരുമക്കൾ: റഹ്മത്തുന്നിസ, റസിയ, തസ്നി.
പാലക്കാട്: സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ ആശാ വര്‍ക്കര്‍ മരിച്ചു. ചിറ്റൂര്‍ മന്നാടിയാര്‍ ലൈന്‍ താഴത്തെ ഹൗസില്‍ പരേതനായ വേണുഗോപാലന്റെ ഭാര്യ അംബിക ദേവിയാണ് (43) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.45ഓടെ പാലക്കാട് നഗരസഭക്ക് മുന്നിലാണ് അപകടമുണ്ടായത്. മകളെ വിക്ടോറിയ കോളജിലാക്കിയ ശേഷം ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന കൂടിക്കാഴ്ചക്ക് പോകുന്നതിനിടെയാണ് അപകടം. ചിറ്റൂര്‍ -പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇതേ ദിശയില്‍ പോവുകയായിരുന്ന സ്കൂട്ടറില്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട് മറിഞ്ഞുവീണ അംബികദേവിയുടെ തലയിലൂടെ ബസിന്റെ ഇടതുഭാഗത്തെ പിന്‍ചക്രം കയറിയിറങ്ങി. മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചിറ്റൂർ നഗരസഭ ഏഴാം വാർഡിൽ ആശ വർക്കറാണ്. മകൾ: രേവതി (പാലക്കാട് വിക്ടോറിയ കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി).
തൃത്താല: ട്രെയിന്‍ യാത്രികനായ യുവാവിനെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നാല് സെന്റ് കോളനിയില്‍ അനില്‍ കുമാറാണ് (29) മരിച്ചത്. പട്ടാമ്പി പള്ളിപുറം റെയില്‍വേ ട്രാക്കില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു അനില്‍കുമാര്‍. കൂടെ ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തൃത്താല പൊലീസ് മേല്‍നടപടി സ്വീകരിച്ചു. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി തൃത്താല എസ്.ഐ അറിയിച്ചു.
വടക്കഞ്ചേരി: നെല്ലിയമ്പാടം ചെറുക്കണ്ണമ്പ്ര വീട്ടിൽ കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: ദേവകി, രത്നകുമാരി. മരുമക്കൾ: നാരായണൻകുട്ടി, മുരളി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.
ചെർപ്പുളശ്ശേരി: വീട്ടിക്കാട് കണിച്ചുകുന്നത്ത് സുകുമാരന്റെ ഭാര്യ ശ്രീദേവി (72) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുജിത്ത്. മരുമക്കൾ: ദീപ, ജിഷ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.
പട്ടാമ്പി: തൃത്താല കൊപ്പം എറയൂർ കോടേങ്കില് വെട്ടത്ത് കൃഷ്ണന്‍കുട്ടി നായര്‍ (87) നിര്യാതനായി. പട്ടാമ്പി ജി.എം.എല്‍.പി സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ഉണക്കാട്ട് മാലതി അമ്മ. മക്കള്‍: അജയകുമാര്‍ (സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം, പട്ടാമ്പി ഗവ. എംപ്ലോയീസ് കോ. ഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി), അജിതകുമാരി, അരുണ്‍കുമാര്‍ (സി.പി.എം ആമയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: കരുണദാസ്, പ്രഭാവതി, ശാലിനി (പട്ടാമ്പി സർവിസ് സഹകരണ ബാങ്ക്).
അകത്തേത്തറ: കല്ലേക്കുളങ്ങര ജ്യോതിസ് ഭവനത്തിൽ മന്ദാട്ട് രുഗ്മണിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനാരായണൻ നായർ. മക്കൾ: ബാലാമണി, രാജേന്ദ്രൻ. മരുമക്കൾ: രവികുമാർ, പരേതയായ ചന്ദ്രമൗലി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കല്ലേക്കുളങ്ങര കുന്നുംപാറ പൊതുശ്മശാനത്തിൽ.
പട്ടാമ്പി: വിളയൂർ എടപ്പലം മേലേത്തൊടി (മറയങ്ങാട്ട്) ജനാർദനൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ജഗദീഷ് (ലണ്ടൻ), ജിഷ.
കുനിശ്ശേരി: മണൽപറമ്പിൽ പരേതനായ വേലന്റെ ഭാര്യ ലക്ഷ്മി അമ്മ (91) നിര്യാതയായി. മക്കൾ: സുന്ദരി, കാർത്യായനി, ചാമുണ്ണി, സുധ, മധുര. മരുമക്കൾ: കൃഷ്ണൻ, രാമചന്ദ്രൻ, ശിവൻ, ഗീത, പരേതനായ കൃഷ്ണൻ.
ഒറ്റപ്പാലം: ആലങ്ങാട് ഉണ്ണിയമ്പത്ത് വെട്ടിക്കൽ ദേവകി അമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി നായർ. മക്കൾ: മനോജ് കുമാർ, ദിലീപ് കുമാർ, അനുപമ.
വടക്കഞ്ചേരി: വാൽക്കുളമ്പ് ചുണ്ണാമ്പുകാരൻ കുളമ്പ് ആലുക്കൽ ഏലിയാസിന്റെയും ചിന്നമ്മയുടെയും മകൻ എൽദോ (45) നിര്യാതനായി. കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് സെക്രട്ടറിയും വാൽക്കുളമ്പ് റബർ ഉൽപാദക സംഘം വൈസ് പ്രസിഡന്റുമാണ്. ഭാര്യ: സിജി. സഹോദരങ്ങൾ: ബിനോയി, ജിഷോ. സംസ്കാരം ശനിയാഴ്ച 12ന് വാൽക്കുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.