പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ മേലേട്ടിൽ പിഷാരം എം.പി. സുരേന്ദ്രൻ (71) നിര്യാതനായി. വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്.
ശ്രീപടിഞ്ഞാറെ കുറുവട്ടർ ശിവ-ഭഗവതി ക്ഷേത്രം ട്രസ്റ്റ് മുൻ ചെയർമാൻ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ വല്ലപ്പുഴ യൂനിറ്റ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ പ്രസന്ന (റിട്ട. പ്രധാനാധ്യാപിക, കെ.വി.എൽ.പി സ്കൂൾ, വല്ലപ്പുഴ). മക്കൾ: സുപ്രിയ (അധ്യാപിക, എ.എൽ.പി സ്കൂൾ പരുത്തിപ്പുള്ളി), പ്രസാദ് (അധ്യാപകൻ, സി.ഇ.യു.പി സ്കൂൾ, പരുതൂർ).
മരുമക്കൾ: എ.പി. നന്ദകുമാർ (ഡെപ്യൂട്ടി തഹസിൽദാർ, പാലക്കാട്), ശ്രീലക്ഷ്മി (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, വല്ലപ്പുഴ). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഷൊർണൂർ ശാന്തിതീരത്ത്.