Obituary
കേരളശ്ശേരി: ന്യൂമോണിയ ബാധിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു. കേരളശ്ശേരി മാനിയംകുന്ന് വീട്ടിൽ മുത്തുവിന്റെ മകൻ മണികണ്ഠൻ (42) ആണ് മരിച്ചത്. പനിയെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണികണ്ഠൻ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. ഭാര്യ: ധന്യ. മക്കൾ: മിനി, മിഥുൻ, മന്യ. മാതാവ്: രുഗ്മിണി.
അഗളി: കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം അട്ടപ്പാടി മൂച്ചിക്കടവ് പാലത്തിനു താഴെ നിന്ന് കണ്ടെത്തി. കത്താളക്കണ്ടി വേലന്റെ മകൻ രങ്കസ്വാമിയുടെ (33) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.
അഗളി: കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം അട്ടപ്പാടി മൂച്ചിക്കടവ് പാലത്തിനു താഴെ നിന്ന് കണ്ടെത്തി. കത്താളക്കണ്ടി വേലന്റെ മകൻ രങ്കസ്വാമിയുടെ (33) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.
കുഴൽമന്ദം: തേങ്കുറുശ്ശി പഴതറ ശ്രീധരൻ -അംബിക ദമ്പതികളുടെ മകൻ സിബിൻ (18) കുളത്തിൽ മുങ്ങിമരിച്ചു. കൂട്ടുകാരുമൊത്ത് വിളയഞ്ചാത്തനൂർ പള്ളിക്കു മുൻവശത്തെ കുളത്തിൽ കുളിക്കുന്നതിനിടെ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പാലക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ആനിമേഷൻ കോഴ്സിന് പഠിക്കുകയാണ് സിബിൻ. സഹോദരി: ശ്രേയ.
പാലക്കാട്: മരച്ചില്ല വെട്ടുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പുതുശ്ശേരി സെൻട്രൽ പാമ്പംപള്ളം പേട്ടക്കാട് സ്വാമിനാഥന്റെ മകൻ ശക്തിവടിവേൽ (51) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.45ഓടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ മരച്ചില്ല വെട്ടിമാറ്റുന്നതിനിടെ താഴെയുള്ള വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
പുതുക്കോട്: കീഴ കൂട്ടപ്പുരയിൽ അപ്പുക്കുട്ടൻ (82) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: സുജീഷ്, പ്രീജ, സുനിത. മരുമക്കൾ: ശിവരാജൻ, ജയേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.
ഒറ്റപ്പാലം: അമ്പലപ്പാറ നെല്ലിക്കുന്നത്ത് ദേവകി (76) നിര്യാതയായി. ഭർത്താവ്: അയ്യപ്പൻ. മക്കൾ: രാമചന്ദ്രൻ, ജയനാരായണൻ, പ്രമീള, ദളപ്രഭ. മരുമക്കൾ: ജയ, സുബിത, ഹരിദാസൻ, രാധാകൃഷ്ണൻ.
പാലക്കാട്: ബി.പി.എല് കൂട്ടുപാത കുപ്പിയോട് വീട്ടില് പരേതനായ ചന്ദ്രന്റെ മകന് ഗിരീഷ്കുമാര്(47) നിര്യാതനായി. മാതാവ്: വിശാലാക്ഷി. സഹോദരി: ഗിരിജ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കത്തറ പുഴയ്ക്കൽപറമ്പിൽ പാത്തുമുത്ത് (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുസ്തഫ റാവുത്തർ. മകൻ: മൂസ. മരുമകൾ: ഷെറീന. സഹോദരി: ഹാജറ.
ആലത്തൂർ: ടൗൺ സ്വവാബ് നഗറിൽ റുഖിയ (ഒച്ചമ്മ -75) നിര്യാതയായി. മകൻ: ഫിറോസ്. മരുമകൾ: ആയിശ.
വടക്കഞ്ചേരി: പരുവാശ്ശേരി മുളന്തനോട് വീട്ടിൽ മണി (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സുരേഷ്, അജിതകുമാർ. മരുമക്കൾ: ശ്രീതു, പരേതനായ ജയപ്രകാശൻ. സഹോദരങ്ങൾ: ബാലൻ, ഗോപി, പരേതരായ പഴണിമല, തത്ത. സംസ്കാരം ശനിയാഴ്ച പകൽ 11ന് ഐവർമoത്തിൽ.
പത്തിരിപ്പാല: നഗരിപ്പുറം ശ്രീവത്സം വീട്ടിൽ പുരുഷോത്തമന്റെ ഭാര്യ രുക്മിണി (82) നിര്യാതയായി. മക്കൾ: ഉദയകുമാർ (റിട്ട. ഐ.ടി.ഐ ലിമിറ്റഡ് ഓഫിസർ കഞ്ചികോട്), ഉഷകുമാരി (ബംഗളൂരു). മരുമക്കൾ: മോഹനൻ വത്സല.
പത്തിരിപ്പാല: മണ്ണൂർ ഇടമുറി പരേതനായ സുലൈമാന്റെ മകൻ കീഴോടത്ത് മുഹമ്മദ് ഷാജി (36) നിര്യാതനായി. മാതാവ്: ഉമ്മുലു. സഹോദരങ്ങൾ: ഉസ്സനാർ, മുനീർ, സൈതലവി, ഷാഫി, ഷംല.