Obituary
എടത്തറ: കിഴക്കഞ്ചേരി കാവ് പാന്തംപാടം കവറപറമ്പിൽ അമ്മു (65) നിര്യാതയായി. ഭർത്താവ്: കാശു. മക്കൾ: മണികണ്ഠൻ, സുകുമാരൻ, സുമിത്ര. മരുമക്കൾ: അനിത, ദേവകി, പ്രസാദ്.
കുഴൽമന്ദം: കുത്തനൂർ കുണ്ടുപറമ്പിലെ റിട്ട. അധ്യാപകൻ പങ്ങി (91) നിര്യാതനായി. ഭാര്യ. പരേതയായ പത്മാവതി. മക്കൾ: ശ്രീദേവി, ശ്രീമതി. മരുമക്കൾ: ചന്ദ്രൻ, പരേതനായ വാസുദേവൻ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
വടക്കഞ്ചേരി: പന്നിയങ്കര രാജേഷ് ഭവൻ വീട്ടിൽ പരേതനായ എ.കെ. നായരുടെ ഭാര്യ സി.ആർ. രാജമ്മ (80) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: ആശ.
മുടപ്പല്ലൂർ: ചെല്ലുപടി ശാന്ത (49) നിര്യാതയായി. പരേതരായ കൃഷ്ണന്റേയും കുറുമ്പയുടേയും മകളാണ്. മകൻ: ആദിത്ത്. സഹോദരങ്ങൾ: കണ്ണൻ, വത്സല.
ഒറ്റപ്പാലം: കടമ്പൂർ വടക്കിനി പുരക്കൽ നാഗൻ (86) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അമ്മിണി കുട്ടി, ശങ്കരനാരായണൻ (കുട്ടൻ), ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ. മരുമക്കൾ: രാമചന്ദ്രൻ , ജയശ്രീ, പ്രീതി, ഷൈലജ.
പട്ടാമ്പി: കൊപ്പം കുരുത്തിക്കുണ്ട് പാറയിൽ സുഹീർ (41) നിര്യാതനായി. പിതാവ്: കുഞ്ഞി മൊയ്തു. മാതാവ്: മൈമൂന. ഭാര്യ: സുബൈദ. മക്കൾ: അഫ്സൽ, അൽഫിയ, അർസൽ.
ആനക്കര: കുറ്റിപ്പാലയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമരനല്ലൂര്‍ അമേറ്റിക്കര പുലരി ഉദയന്‍ (41) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: കുഞ്ഞിമോന്. മാതാവ്: ശാന്ത.
ഒറ്റപ്പാലം: പാവുക്കോണം വെള്ളാട്ട് വീട്ടിൽ പരേതനായ മാധവൻകുട്ടി നായരുടെ ഭാര്യ സരോജിനി അമ്മ (80) നിര്യാതയായി. മക്കൾ: മുരളീധരൻ, ലീല കുട്ടി, ഗോവിന്ദ രാജീവ്. മരുമക്കൾ: സുധ, ഗോപാലൻകുട്ടി, രമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.
ലക്കിടി: പരേതനായ മണ്ണാട്ടിൽ രാഘവ മേനോന്റെ ഭാര്യ പത്മാവതിയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ഉദയരാമൻ, രഘുരാജൻ (റിട്ട. അധ്യാപകൻ), ഭാർഗവി. മരുമക്കൾ: ഷീല, നന്ദിനി, രവീന്ദ്രനാഥ് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).
വടക്കഞ്ചേരി: മഞ്ഞപ്ര കുന്നിശേരിപറമ്പ് വേലായുധൻ (75) വടക്കഞ്ചേരി ചെക്കിണി പൊട്ടക്കുളംപാറയിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: കാർത്യായനി. മകൾ: രമ്യ. മരുമകൻ: ഷിജു. സംസ്കാരം വ്യാഴാഴ്ച 9.30ന് തിരുവില്വാമല ഐവർമഠത്തിൽ.
തോണിപ്പാടം: ചാപ്രയിൽ മുത്തു (73) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: രാജൻ, ദേവകി, രമേഷ്. മരുമക്കൾ: ചന്ദ്രിക, രാജു, പ്രവിത. സഹോദരങ്ങൾ: ആറു, കുഞ്ച, കല്യാണി.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേഗ്രാമം കല്യാണി (72) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ശ്രീനിവാസൻ, ഗിരീഷ്.