Obituary
കൊല്ലങ്കോട്: നെന്മേനി സി.രാജൻ (81) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ജയപ്രകാശൻ, കലാധരൻ, ജഗന്നിവാസൻ, ജഗജിത്ത്, ജഗദീഷ്. മരുമക്കൾ: ശോഭന, ഷാനി, സംഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.
വല്ലപ്പുഴ: വല്ലപ്പുഴ കൊങ്ങശ്ശേരി യൂസുഫ് (64) നിര്യാതനായി. ഭാര്യമാർ: പരേതരായ സുലൈഖ, നഫീസ, റംല. മക്കൾ: ഫൈസൽ, ഇർഫാൻ, ഫസീല, ഫർസാന. മരുമക്കൾ: അബ്ബാസ്, നിസാർ, ഹസനത്ത്.
പട്ടാമ്പി: തൃശൂർ കേരള വർമ കോളജിലെ പ്രഫസറായിരുന്ന വല്ലപ്പുഴ ചെറുകോട് മാർക്കാംതടത്തിൽ എൻ. രമ ബായി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശംഭു എഴുത്തച്ഛൻ. മക്കൾ: അച്യുതകുമാർ, ശ്രീദേവി, ഉദയകൃഷ്ണൻ, പരേതനായ രാജാരാമൻ. മരുമക്കൾ: ബാലചന്ദ്രൻ, ജയ, വിജയലക്ഷ്മി, പരേതയായ ധന്യ.
തോണിപ്പാടം: കാവശ്ശേരി പത്തനാപുരം തേക്കിൻതൊടിയിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ കൗവ്വലത്ത് ഉമ്മ (95) നിര്യാതയായി. മക്കൾ: ഇസ്മയിൽ, പരേതയായ സൗരിയത്ത്. മരുമക്കൾ: സബൂറ, മുഹമ്മദ്.
മംഗലംഡാം: പറശ്ശേരി ഉപ്പുമണ്ണ് കുഞ്ഞാലി (85) നിര്യാതനായി. ഭാര്യ: പരേതയായ സെയ്തുമ്മ. മക്കൾ: ബഷീർ, സുബൈദ, സിദ്ദീഖ്, പ്യാരിജാൻ. മരുമക്കൾ: ആമിന, റസിയ, ഹനീഫ, പരേതനായ ഉസനാർ.
വടക്കഞ്ചേരി: വേങ്ങശ്ശേരി പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ കെ.എം. ഇസ്മയിൽഹാജി (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് നാസർ, ആഷിഫ. മരുമക്കൾ: ഷിബി, തസ്നീം, അബ്ദുൽ റഷീദ്.
ഒറ്റപ്പാലം: കോ ഓപ്പറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റി റിട്ട. ജീവനക്കാരൻ കണ്ണിയംപുറം ജെ.കെ. നഗറിൽ മനക്കപ്പറമ്പിൽ ഗംഗാധരൻ (60) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഹിമ, ഹേമ. മരുമക്കൾ: ശ്രീലാൽ, സുനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.
കൂറ്റനാട്: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃത്താല വി.കെ. കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്കിന്റെ മകൻ ഫൈസലാണ് (44) മരിച്ചത്. ബുധനാഴ്ച രാവിലെ തൃത്താല വി.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി വിദ്യാലയത്തിലേക്ക് പോകവെ കൂട്ടുപാതയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മറിയം. ഭാര്യ: ആയിഷ. മക്കൾ: മിസ്ന, ഫയാസ്.
ആലത്തൂർ: കാർത്തികനാളിൽ ദീപം തെളിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. എരിമയൂർ നടുവൻ വീട്ടിൽ ശശിധരന്റെ ഭാര്യ വിജയലക്ഷ്മിയാണ് (54) മരിച്ചത്. നവംബർ 26ന് വൈകീട്ടായിരുന്നു പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. മകൾ: വിന്ദുജ (ദുബൈ).
ആലത്തൂർ: കാർത്തികനാളിൽ ദീപം തെളിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. എരിമയൂർ നടുവൻ വീട്ടിൽ ശശിധരന്റെ ഭാര്യ വിജയലക്ഷ്മിയാണ് (54) മരിച്ചത്.
നവംബർ 26ന് വൈകീട്ടായിരുന്നു പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. മകൾ: വിന്ദുജ (ദുബൈ).
കൂറ്റനാട്: കരിമ്പ പാലക്കൽ പീടിക സ്വദേശി ഒമാനില്‍ നിര്യാതനായി. അച്ചാരത്ത് മുഹമ്മദ് ഷഫീഖാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി കിടന്നുറങ്ങിയ മുഹമ്മദ് ഷഫീഖ് നേരം വെളുത്തിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: ഉമർ. മാതാവ്: നഫീസ. ഭാര്യ: അനീഷ. മൃതദേഹം ഒമാനിൽനിന്ന് നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.
ആനക്കര: തൃത്താല കണ്ണനൂര്‍ മീങ്കിരി ഉണ്ണികൃഷ്ണന് (58) നിര്യാതനായി. സി.പി.എം ഉള്ളനൂര്‍, മീങ്കിരി ബ്രാഞ്ചുകളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജിഷ. മക്കള്‍: ജിതുകൃഷ്ണന്, ജോഷിണി. സഹോദരന്: രാജഗോപാലന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
കോങ്ങാട്: ചെറായ കല്ലിങ്ങൽ വീട്ടിൽ പരേതനായ രാമന്റെ മകൻ സുദേവൻ (53) നിര്യാതനായി. ഇന്ത്യൻ ആർമിയിൽനിന്ന് വിരമിച്ചതിന് ശേഷം കേരള പൊലീസിൽ (ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ്, പാലക്കാട്) ഡ്രൈവർ തസ്തികയിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: രശ്മി. മക്കൾ: സ്മേര, സ്നിയ. മരുമകൻ: രാഹുൽ (ദക്ഷിണ റെയിൽവേ, പാലക്കാട്).