Obituary
കിഴക്കഞ്ചേരി: കൊഴുക്കുള്ളി വാണിയംകോട് മെച്ചിക്കോട് ചാത്തി (74) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ദിവ്യ, ജിഷ്ണു. മരുമകൻ: കൃഷ്ണദാസ്. സഹോദരങ്ങൾ: വേലായുധൻ, കുഞ്ഞു.
എരിമയൂർ: ചുള്ളിമടയിൽ ബഷീറിന്റെ ഭാര്യ സൈനബ (63) നിര്യാതയായി. മക്കൾ: സബീന, ഷൈല. മരുമക്കൾ: അസീസ്, നവാസ്. സഹോദരങ്ങൾ: പാത്ത് മുത്ത്, മുഹമ്മദ്, ഉസനാർ, മൈമൂന, പരേതയായ സൗരിയത്ത്.
കണ്ണമ്പ്ര: മഞ്ഞപ്ര കുന്നിശ്ശേരിപറമ്പ് കുഞ്ചി (98) നിര്യാതയായി. മക്കൾ: കൃഷ്ണൻ, കുമാരി, മുത്തു, പരേതയായ മണി.
പത്തിരിപ്പാല: ആലുംകൂട്ടത്തിൽ ആമിന (മോൾ താത്ത - 85) നിര്യാതയായി. ഭർത്താവ്: പരേതനായ അസീസ്. മക്കൾ: ബഷീർ, അലി, സുധീർ. മരുമക്കൾ: ആസ്യ, നബീസ, ഷെമീറ.
പട്ടാമ്പി: പ്രഭാപുരം പുല്ലാട്ടുപറമ്പിൽ മുഹമ്മദിന്റെ മകൻ മുസ്തഫ മന്നാനി (48) നിര്യാതനായി. പേങ്ങാട്ടിരി പട്ടിശ്ശേരി മീറാൻ ഔലിയ സ്മാരക കോംപ്ലക്സ് അധ്യാപകനായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: മുർഷിദുൽ ഹഖ്, മുശ്റിഫ, മഹ്റ ഫാത്തിമ.
ആനക്കര: പിറകോട്ട് എടുത്ത പിക്അപ് വാൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ചു. കുമ്പിടി ഉമ്മത്തൂർ പൈങ്കണ്ണതൊടിയിൽ മുബാറക്കിന്റെ മകൻ മുഹമ്മദ് മുസമ്മിലാണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ വിറക് പൊളിക്കാൻ വന്ന പിക്അപ് വാൻ പുറകോട്ട് എടുക്കുമ്പോൾ കുട്ടിയുടെ ദേഹത്ത് തട്ടുകയായിരുന്നു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആരിഫമോൾ. സഹോദരങ്ങൾ: ഫാത്തിമ ദിൽഷ, മുഹമ്മദ് ഇല്യാസ്.
കുനിശ്ശേരി: പുളുമ്പൻകാട്ടിൽ പരേതനായ വേലുവിന്റെ ഭാര്യ കല്യാണി അമ്മ (87) നിര്യാതയായി. മക്കൾ: ദേവകി, ചന്ദ്രൻ, ഓമന, ശിവൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: വേലായുധൻ, ഓമന, പൊന്മല, ശ്രീദേവി, സുനിത.
തച്ചമ്പാറ: മാച്ചാംതോട് വലിയപറമ്പിൽ പരേതനായ ജോസ് ജോസഫിന്റെ ഭാര്യ ക്ലാരമ്മ (85) നിര്യാതയായി. കാഞ്ഞിരപ്പള്ളി വാഴവേലിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ബർളി, സിർളി, ചാർളി. മരുമക്കൾ: ബേബി വരിക്കയിൽ, ലാലോ പുത്തൻപുരക്കൽ, ഷൈനി തലച്ചിറ, ജൂലിയ കുന്നേൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പൊന്നങ്കോട് സെന്റ് ആന്റണീസ് ഫെറോന ചർച്ച് സെമിത്തേരിയിൽ.
പട്ടാമ്പി: ഓങ്ങല്ലൂർ അണ്ടലാടി തൊഴുക്കാട്ട് വളപ്പിൽ ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബിനീഷ്, ബിജിൻ. മരുമക്കൾ: സുരഭി, സുഷമ.
തൃത്താല: ചെമ്പ്ര ചെന്ത്രംകുഴി പരേതനായ ബാലന്റെ മകന് രവീന്ദ്രൻ (സുന്ദരൻ -44) നിര്യാതനായി. മാതാവ്: പത്മാവതി. സഹോദരങ്ങൾ: ബിന്ദു, വിനിജ, ശശിധരൻ, മിനി, സരിത, വിനീഷ്.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പാഞ്ഞാംപറമ്പിൽ വിജയൻ (60) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിനീത്, വിനിത. മരുമക്കൾ: സൂര്യ, പ്രമോദ്. സഹോദരങ്ങൾ: ബാബു, മോഹനൻ, അജിത്ത്.
കാട്ടുകുളം: പള്ളിപ്പാടി അവലക്ഷം വീട്ടിൽ പരേതനായ ഹംസയുടെ മകൾ ആസ്യ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് അനീഷ്, ഷാനിബ. മരുമക്കൾ: സലീന, ആശിഖ് (അരക്കുപറമ്പ്).