Obituary
ആനക്കര: പെരുമണ്ണൂര്‍ പാലക്കല്‍ താമി (85) നിര്യാതനായി. ഭാര്യ: കാളി. മക്കള്‍: കാർത്യായനി, കമലാക്ഷി, വിജയന്, രമണി, ശ്രീമതി. മരുമക്കള്‍: വേലായുധന്, സുന്ദരന്‍, ബാബുരാജ്, സരിത (സി.പി.എം പെരുമണ്ണൂര്‍ ബ്രാഞ്ച് അംഗം, ചാലിശ്ശേരി പഞ്ചായത്ത് അംഗം).
ആനക്കര: മേഴത്തൂര്‍ ഇട്ടേങ്ങല വളപ്പില്‍ കൃഷ്ണന്‍കുട്ടി (74) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: സജീഷ് ബാബു, സജിത. മരുമക്കള്‍: ആതിര, രജനീഷ്.
ആനക്കര: ചാലിശേരി കുന്നത്തേരി കടവാരത്ത് കാർത്യായനി (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്. മക്കള്‍: പങ്കജാക്ഷി (ആശാവര്‍ക്കര്‍), കുട്ടിനാരായണന് (വിമുക്ത ഭടന്), അംബുജാക്ഷി (നഴ്സ്, സി.എച്ച്.സി ചേര്‍പ്പ്), രഘുബാലന് (മാനേജിങ് ഡയറക്ടര്‍, റിവിറസ ഗ്രൂപ് ഓഫ് കമ്പനീസ് പുണെ). മരുമക്കള്‍: രതി (റബര്‍ ബോര്‍ഡ്), ശിവാനന്ദന് (ഗള്‍ഫ്), ശർമിള (പുണെ), പരേതനായ ശ്രീധരന്.
ആനക്കര: മലമല്‍ക്കാവ് പുല്ലാട്ട് പടിഞ്ഞാറേപ്പാട്ടില് (ഉഷസ്സ്) ജാനകിയമ്മ (89) നിര്യാതയായി. മക്കള്‍: നാരായണന്, ലക്ഷ്മി, രവീന്ദ്രന്, മുരളീധരന്, ശശിധരന്, ലത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.
കുനിശ്ശേരി: പല്ലാവൂർ കുന്നത്തുവീട്ടിൽ കറുപ്പൻകുട്ടിയുടെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: ഉണ്ണികുമാരൻ (റെയ്ഡ് കോ തൃശൂർ), മുരളീധരൻ, മീനാക്ഷികുട്ടി, രാധിക (അധ്യാപിക ജി.എച്ച്.എസ്.എസ് പിറവം). മരുമക്കൾ: സുജാത (അധ്യാപിക, കൊല്ലങ്കോട് ആലംമ്പള്ളം എ.യു.പി സ്കൂൾ), ഷൈന, ദേവദാസ് (ആർ.പി.എഫ്), പ്രവീൺ (പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ).
പത്തിരിപ്പാല: അകലൂർ ഉണ്ണത്ത് മനയിലെ രാമൻ നമ്പൂതിരി (കുട്ടപ്പൻ നമ്പൂതിരി -70) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: നാരായണൻ നമ്പൂതിരി, സന്ധ്യ. മരുമക്കൾ: രേഖ, വിനു നമ്പൂതിരി.
പുതുക്കോട്: ചൂലിപ്പാടം പുലിക്കോട് ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: അശോകൻ, അരവിന്ദാക്ഷൻ, അനിൽ, നാരായണൻ, അജയൻ, രതീഷ്, രമേഷ്. മരുമക്കൾ: ചന്ദ്രിക, ദേവി, സിന്ധു, സുഭാഷിണി, ഗിരിജ.
തോണിപ്പാടം: തോടുകാട് പടിഞ്ഞാറെ കൊളുബിൽ മാധവൻ (63) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ധനേഷ്, ധന്യ. മരുമക്കൾ: മായ, രതീഷ്. സഹോദരങ്ങൾ: മാണിക്കൻ, ആറുമുഖൻ, കമലാക്ഷി, മീനാക്ഷി.
കുനിശ്ശേരി: കണ്ണമ്പുള്ളിയിൽ മാണിക്കൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മഞ്ജു, ഷർമിള, മണികണ്ഠൻ, സൗമ്യ, അനിൽകുമാർ. മരുമക്കൾ: വിജയകുമാർ, രാമചന്ദ്രൻ, രതീഷ്. സഹോദരങ്ങൾ: പഴനിമല, തത്ത.
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം തെക്കേതിൽ ഗൗരി (26) നിര്യാതയായി. ഭർത്താവ്: സന്തോഷ്. മകൾ: സാൻവിക.
പത്തിരിപ്പാല: അകലൂർ പുത്തൂർ ആലങ്കോട് വീട്ടിൽ മോഹൻദാസ് (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രമോദ്, പ്രവീണ. മരുമക്കൾ: സുചിത്ര, രാമചന്ദ്രൻ.
ഒറ്റപ്പാലം: വാണിയംകുളം പനയൂർ ദുബായ് പടി പള്ളിക്ക് സമീപം ചോലയിൽ ശൈഖ് അബ്ദുൽ ഖാദറിന്റെ മകൾ മുർശിദ (16) നിര്യാതയായി. വൃക്സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൂനത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരൻ: അബ്ദുറസാഖ് (വിദ്യാർഥി വാണിയംകുളം ടി.ആർ.കെ സ്കൂൾ).