ആലത്തൂർ: വെങ്ങന്നൂർ ചോലക്കൽ വീട്ടിൽ സി.എച്ച്. ബഷീർ ഫൈസി (67) നിര്യാതനായി.
ആലത്തൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്, ബോംബെ ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളജ് മുൻ അധ്യാപകൻ, ആലത്തൂർ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സമസ്ത ജില്ല വൈസ് പ്രസിഡന്റാണ്. പിതാവ്: പരേതനായ ഹസൻ ഹാജി. മാതാവ്: പരേതയായ പാത്തുമുത്ത്.
ഭാര്യ: ലൈല. മക്കൾ: നൂഹ്, ഫാത്തിമ, ഇബ്രാഹിം, ഹസ്സൻ. മരുമക്കൾ: ഷാജഹാൻ, സഫീന, നിഷാന, മുഹ്സിന. സഹോദരന്മാർ: സെയ്ദ് മുഹമ്മദ്, ബിയാത്ത് കുട്ടി, സുബീര്‍, സുലൈമാൻ, ശരീഫ, റഹ്മത്ത്. പരേതനായ കബീർ.