പത്തിരിപ്പാല: മങ്കര വില്ലേജിന് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടക്കാരനായ വയോധികൻ തൽക്ഷണം മരിച്ചു. മങ്കര കോട്ടയിൽ കേലി (75) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12നാണ് അപകടം. ഒറ്റപ്പാലം ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനാണ്. ഭാര്യ: പരേതയായ പാറു. മക്കൾ: കുമാരൻ, ഉണ്ണികൃഷ്ണൻ, ഹരിദാസൻ, മോഹനൻ, രവിചന്ദ്രൻ, രതീഷ്. മരുമക്കൾ: ജയന്തി, ലത, ഉഷ, ദേവി.