Obituary
വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേകുളം പറേലികുടി പരേതനായ വർഗീസിന്റെ മകൻ ലൗസൺ (60) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിന്റ, ലിബിയ, ലിനിയ. മരുമക്കൾ: നിജു, സുധിൻ.
വണ്ടിത്താവളം: പെരുമാട്ടി ഒടച്ചിറ പരേതനായ അപ്പുവിന്റെ മകന് പഴനിമല (79) നിര്യാതനായി. ഭാര്യ: കമലം. മക്കള്: വസന്ത, പി. സുധ, സുരേഷ്, സുനിത. മരുമക്കള്: അശ്വതി, ചന്ദ്രന്.
തൃത്താല: പള്ളിപ്പുറം നാടപറമ്പ് മണ്ണിക്കരപറമ്പ് കുട്ടിഅയ്യപ്പന് (72) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ്, സുനീഷ്, സുഷമ, നിഷ. മരുമക്കൾ: ഷീജ, വിദ്യ, ഉണ്ണികൃഷ്ണന്.
കണ്ണമ്പ്ര: മഞ്ഞളി വീട്ടിൽ എം.ഇ. വർഗീസ് (പാപു -88) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ആലിസ്, ബെന്നി, സുനി, ജോയി. മരുമക്കൾ: ജെസീന, വത്സ വർഗീസ്, ഷാജു അക്കര. സംസ്കാരം ശനിയാഴ്ച 3.30ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.
പത്തിരിപ്പാല: മണ്ണൂർ വലിയകിഴക്കേ വീട്ടിൽ പരേതയായ രുഗ്മിണി അമ്മയുടെ മകൾ നളിനി (75) നിര്യാതയായി.
അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ പള്ളിപ്പെറ്റ ചെറിയ മുഹമ്മദിന്റെ മകൾ ജമീല (68) നിര്യാതയായി. മകൻ: ഫക്രുദ്ദീൻ അലി (സീനിയർ സിവിൽ പൊലീസ് ഓഫിസർ, എസ്.എസ്.ബി മലപ്പുറം). മരുമകൾ: റസീന. സഹോദരങ്ങൾ: അബ്ദുൽ സലാം, ബീവി, തിത്തു, സുബൈദ, മമ്മദ്.
വടക്കഞ്ചേരി: പുതുക്കോട് തെക്കേപ്പൊറ്റ കോന്നല്ലൂർ വീട്ടിൽ വിജയന്റെ മകൻ സുഭാഷ് (35) വെൽഡിങ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് തച്ചനടിക്ക് സമീപത്തെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. ഓഡിറ്റോറിയത്തിന് സമീപം ഷീറ്റ് ഇറക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ വടക്കഞ്ചേരിയിലെയും പിന്നീട് നെന്മാറയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും മരിച്ചു. തൃശൂരിൽ വെൽഡിങ് ജോലിക്കാരനാണ് സുഭാഷ്. മാതാവ്: സുഭദ്ര. ഭാര്യ: ഗ്രീഷ്മ. മക്കൾ: സിയ, സാൻവിയ. സഹോദരൻ: ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.
ആലത്തൂർ: മേലാർക്കോട് കല്ലമ്പാട് ‘ലാളിത്യ’ ത്തിൽ ഇ.എ. നായരുടെ മകൻ ബിനു വി. നായർ (42) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: ദീപ. മകൾ: ശ്രീനിക. സഹോദരങ്ങൾ: ലളിത, ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
കുനിശ്ശേരി: പുത്തൻ ഗ്രാമം കൃഷ്ണ നിവാസിൽ ചക്കിങ്ങൽ രാജഗോപാൽ (83) നിര്യാതനായി. ഭാര്യ: ചെമ്പകം. മക്കൾ: നന്ദിനി, ദിവ്യ, ദീപ, കൃഷ്ണദാസൻ. മരുമക്കൾ: ശശികലാധരൻ, പ്രകാശ്, ത്രിപതി, മിനി.
ആനക്കര: എറവക്കാട് ആന്തൂർ വളപ്പിൽ സുന്ദരൻ (51) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ ഷീല. മക്കൾ: നിമ, നിഖിൽ, നിധിൻ, മരുമകൻ: രഞ്ജിത്ത്.
ഷൊർണൂർ: പനയൂർ ഉണ്ടിയിൽപടി വേലായുധൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രാജൻ, സുമതി, ദേവദാസൻ, സുരേഷ്, സുമേഷ്. മരുമക്കൾ: സുരേഖ, സുബ്രമഹ്ണ്യൻ, ശ്രീജ, ബിന്ദു, സുനിത.
ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാണ്ടക്കരിപറമ്പിൽ ചാത്തൻ (73) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുമ, സുനിത, സുമിത്ര, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ധന്യ, സുന്ദരൻ, സതീഷ്, പരേതനായ ഉണ്ണികൃഷ്ണൻ.