Obituary
ചെർപ്പുളശ്ശേരി: പൊമ്പ്ര മങ്ങമ്പ്ര വീട്ടിൽ ശശിധരൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജി, രമ്യ, രാജേഷ്. മരുമക്കൾ: ടി.പി. സുരേഷ് കുമാർ, അശ്വതി. സഹോദരങ്ങൾ: അല്ലി, പുരുഷോത്തമൻ, ഗിരിജ, ജയൻ.
ഷൊർണൂർ: മുൻ ദേശീയ പോൾവാൾട്ട് താരം വി.ആർ. ബേബി (52) നിര്യാതനായി. 1996ലെ നാഷനൽ ഗെയിംസിൽ പോൾവാൾട്ടിൽ 4.75 മീറ്റർ ചാടി റെക്കോഡ് സ്ഥാപിച്ചിരുന്നു. നേരത്തേ കേരള പൊലീസിലായിരുന്ന ബേബി ഓൾ ഇന്ത്യ പൊലീസ് ഗെയിംസിലെ സ്വർണമെഡൽ ജേതാവുമാണ്. പിന്നീട് റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറായി. കൊടുങ്ങല്ലൂർ എറിയാട് വാഴൂർ പരേതനായ രാമുവിന്റെ മകനാണ്. ഭാര്യ: ജിൽജി. മക്കൾ: പ്രണവ്, കാർത്തിക്. മരുമകൾ: ഭവ്യ ലക്ഷ്മി.
വടക്കഞ്ചേരി: കണ്ണമ്പ്ര കാരപ്പൊറ്റ പടിഞ്ഞാമുറി സുഭദ്ര (58) നിര്യാതയായി. സഹോദരങ്ങൾ: രേണുക, രാധാമണി, രവി.
തൃത്താല: പരുതൂര്മം ഗലംകുന്ന് ചെറുപറമ്പിൽ ചാത്തപ്പൻ (73) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: മുരളിദാസൻ, ശാന്ത, പ്രകാശൻ. മരുമക്കൾ: സുമ, സുബ്രഹ്മണ്യൻ, സുധീന.
തൃത്താല: കൊടികുന്നിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന പരുതുർ പേരേങ്കില് നാരായണന്കുട്ടി (63) നിര്യാതനായി. വിമുക്ത ഭടനായിരുന്നു. ഭാര്യ: രമണി. മക്കൾ: അഭിലാഷ്, അഭിജിത്ത്.
തൃക്കടീരി: തൃക്കടീരി കിഴൂർ മുറിയംപറമ്പിൽ ലക്ഷ്മി (എച്ചുപട്ടത്ത്യാർ -75) നിര്യാതയായി. മകൻ: ജയനാരായണൻ. മരുമകൾ: സത്യഭാമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർ മഠത്തിൽ.
കോങ്ങാട്: കുണ്ടുവംപാടം കോഴിയടിയിൽ വീട്ടിൽ നാരായണത്തരകൻ (86) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി അമ്മ. മക്കൾ: രാമചന്ദ്രൻ, മാലതി, സരോജിനി. മരുമക്കൾ: കൃഷ്ണൻകുട്ടി, ഹരിദാസൻ, ഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കേരളശ്ശേരി: കുണ്ടളശ്ശേരി നിലയംകോട്ടിൽ രുഗ്മിണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ: ലീലാവതി, മാധവികുട്ടി, കൃഷ്ണൻകുട്ടി. മരുമക്കൾ: സേതുമാധവൻ, രാധ, പരേതനായ നാരായണൻകുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
കേരളശ്ശേരി: തടുക്കശ്ശേരി പാറക്കുണ്ടിൽ കല്യാണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണനെഴുത്തശ്ശൻ. മക്കൾ: ശങ്കരനാരായണൻ(വേശക്കുട്ടൻ), വാസുദേവൻ, കാർത്ത്യായനി, പരേതയായ പാറുക്കുട്ടി. മരുമക്കൾ: ഗീത, പ്രേമലത, പരേതനായ ഗോപാലകൃഷ്ണൻ.
ആലത്തൂർ: വെങ്ങന്നൂർ പേഴോട്ടിൽ ഹൈദറിന്റെ മകൻ അജ്മൽ (27) നിര്യാതനായി. മാതാവ്: ജമീല. സഹോദരങ്ങൾ: ഹസീന, ആരിഫ, അജീന.
തോണിപ്പാടം: തോടുകാട് ചാലുംപുള്ളിയിൽ രാമൻകുട്ടി (91) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മണികണ്ഠൻ, കുമാരി, ഓമന, പരേതനായ പഴനിമല. മരുമക്കൾ: ലീല, ശങ്കരനാരായണൻ, പ്രദീപ്, സുമിത്ര.
പട്ടാമ്പി: ആമയൂർ പാറക്കൽ പരേതനായ മുഹമ്മദിന്റെ മകൻ അയ്യൂബ് (45) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അൻസിൽ അമീൻ, അൽത്താഫ്, അദ്നാൻ, അസ്ബാൻ, അയ്സും