Obituary
പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി പാണ്ടിയോട് പാറശ്ശേരിതൊടി വീര്യ ആയി (90) നിര്യാതയായി. മക്കൾ: രാജമ്മ, തത്ത, സരസു.
ആലത്തൂർ: യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. തൃപ്പാളൂർ പുള്ളോട് മൂർക്കത്ത് ശബരീഷ് ശൈലനെയാണ് (47) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. ഹോട്ടൽ ജോലിക്കാരനാണ്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
പത്തിരിപ്പാല: മാങ്കുറുശ്ശി മാവുണ്ടത്തറ വീട്ടിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: സുധീഷ് കുമാർ, സ്മിത, ഭാസ്കരൻ.
തോണിപ്പാടം: തോട്ടുകാട് പൂളക്കൽ ചോലയിൽ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷെരീക്കത്ത്, ഷാജിത, ഷഹർബാൻ, അബ്ദുൽ റഹിമാൻ, ഹാജിറ. മരുമക്കൾ: പവാസ്, അബ്ദുൽ സമദ്, അബ്ദുൽ സത്താർ, സ്വാലിഹ.
തോണിപ്പാടം: അമ്പലക്കാട് കുണ്ടുപറമ്പിൽ സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: കുഞ്ച. മക്കൾ: പൊന്മല, ചന്ദ്രൻ, ആറുമുഖൻ, ലക്ഷ്മി, മണികണ്ടൻ. മരുമക്കൾ: സരിത, സന്ധ്യ, ദിവ്യ, സത്യൻ, ബിന്ദു.
പാലക്കാട്: കുന്നത്തൂർമേട് കൽമണ്ഡപം കെ.എം. ഇബ്രാഹിം കുട്ടി (67) നിര്യാതനായി (കച്ചവടം, കൽമണ്ഡപം ജങ്ഷൻ). ഭാര്യ: ഹഫ്സ. മക്കൾ: മുഹമ്മദ് സഫിയുറഹ്മാൻ (എൻജിനീയർ ഖത്തർ), സജില, സരിസ് (അക്കൗണ്ടന്റ്, ഖത്തർ). മരുമക്കൾ: അഫ്രീന ഫാത്തിമ, അബ്ബാസ് (റാസി ഫുഡ് കോയമ്പത്തൂർ), നഫീറ.
കുമരനല്ലൂർ: കല്ലടത്തൂർ പെരുമ്പടപ്പിൽ വേലായുധന്റെ മകൻ ബിനോയ് (42) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: വിഭ, വേദ.
അമ്പലപ്പാറ: താഴത്തേപുരയ്ക്കൽ വീട്ടിൽ (സുബ്രഹ്മണ്യൻ കോവിൽ) കുഞ്ഞികൃഷ്ണൻ (രാജൻ -80) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജിത്കുമാർ, രാജലക്ഷ്മി. മരുമക്കൾ: രാധിക, രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.
പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പൊതിയത്ത് പരേതനായ അച്യുതൻ നായരുടെ ഭാര്യ സത്യഭാമ (86) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശങ്കരൻകുട്ടി, ദിനേശൻ, പരേതനായ ഹരിദാസൻ. മരുമക്കൾ: ആശ, ശോഭ, ശ്രീവിദ്യ.
പുതുശ്ശേരി: പുതുശ്ശേരി കളരിപറമ്പ് (പാറക്കൽ വീട് വെണ്ണക്കര) സുകുമാരൻ (58) സൗദിയിൽ നിര്യാതനായി. ഭാര്യ: പരിമളം. മക്കൾ: സുബിൻ, സുഗിൻ, സുഹിൻ. സഹോദരങ്ങൾ: രാജേന്ദ്രൻ, കൃഷ്ണൻകുട്ടി, ശശിധരൻ, പരേതനായ സഹദേവൻ.