പുതുക്കോട്: മുസ്ലിം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ പനങ്ങാട് തെരുവിൽ പനങ്ങാടൻ ചെറുമൊയ്തീൻ (95) പെരുമ്പാവൂരിലുള്ള വസതിയിൽ നിര്യാതനായി. മുസ്ലിം ലീഗ് പാലക്കാട്, എറണാകുളം ജില്ല കമ്മിറ്റി അംഗം, അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ്, കെ.എം.എം.എൽ ഡയറക്ടർ, പുതുക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അങ്കമാലി ജുമാമസ്ജിദ് കമ്മിറ്റി രക്ഷാധികാരിയാണ്. ഭാര്യമാർ: റഹീമ, പരേതയായ ഐഷാ ഉമ്മ. മക്കൾ: അബ്ദുല്ല (തരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), സമീർ ബാബു, റാഫി, അബൂബക്കർ, ഹവ്വ ഉമ്മ, ഫാത്തിമ, റുഖിയ, ഖദീജ, മുംതാജ്, ജമീല, നദീറ, സാബിറ, ഖൈറുന്നിസ, താഹിറ. മരുമക്കൾ: ഇസ്മാഈൽ, സുലൈമാൻ, ബാബുജാൻ, താജുദ്ദീൻ, ലത്തീഫ്, നിസാർ, നജീബ്, ഷാനവാസ്, താരിഖ്, സബീന, സുബിത, സബിദ, പരേതനായ മുഹമ്മദ്.