Obituary
പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഇടത്തള വീട്ടിൽ സത്യഭാമ അമ്മ (83) നിര്യാതയായി. മക്കൾ: വസന്തകുമാരി, സോമസുന്ദരൻ, രവികുമാർ, നിർമല, മധുസൂദനൻ. മരുമക്കൾ: ജ്യോതി, ശോഭന, കൃഷ്ണദാസ്, സുരേഖ, പരേതനായ ഏലംകുളത്ത് വാസുദേവൻ നായർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഐവർ മഠത്തിൽ.
പുതുക്കോട്: പുതുതെരുവിൽ പനങ്ങാടൻ വീട്ടിൽ മുഹമ്മദ് അലി (63) നിര്യാതനായി. തപാൽ വകുപ്പിൽ ഇ.ഡി ജീവനക്കാരനാണ്. ഭാര്യ: സൈത്തൂൺ. മക്കൾ: ഷെറീന, ഷെമീമ. മരുമക്കൾ: അബ്ദല്ല, റിയാസ്.
പല്ലശ്ശന: ആലിങ്കൽ വീട്ടിൽ പരേതനായ മുരുകാണ്ടിയുടെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: പ്രഭാകരൻ, പൊന്നുമണി, രുഗ്മണി, രത്നാമണി. മരുമക്കൾ: സിന്ധു, സ്വാമിനാഥൻ, രാജൻ, തങ്കപ്പൻ.
ആലത്തൂർ: സ്വാതി നഗർ കാവ് പറമ്പ് വിരങ്ങത്ത് വീട്ടിൽ പരേതനായ പൊന്നുവിന്റെ ഭാര്യ പാറു അമ്മ (89) നിര്യാതയായി. മക്കൾ: സുന്ദരൻ, കുട്ടപ്പൻ, വിജയൻ, വേശു, സരസ്വതി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ശാരദ, ബിന്ദു, വിജയകുമാരി, സുകുമാരൻ, പരേതനായ മാണിക്കൻ.
ആലത്തൂർ: അത്തിപ്പൊറ്റ നൊച്ചൂരിൽ പരേതനായ സുകുമാരന്റെ ഭാര്യ കൗസല്യ (85) നിര്യാതയായി. മക്കൾ: സതീഷ്, ജയന്തി. മരുമക്കൾ: രാമൻകുട്ടി, സാവിത്രി.
പത്തിരിപ്പാല: മങ്കര കാരാട്ടുപറമ്പ് പുറയത്ത് പരേതനായ മാധവൻ നായരുടെ മകൻ കനകരാജ് (48) നിര്യാതനായി. മങ്കര കാളികാവ് ക്ഷേത്രം ജീവനക്കാരനാണ്. പുസ്തകപ്രേമിയും എഴുത്തുകാരനുമാണ്. വീട്ടിൽ 3000ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഒരുക്കിയിട്ടുണ്ട്. മാതാവ്: വസന്തകുമാരി. ഭാര്യ: സുനിത. മക്കൾ: ചിത്ര, അഭിഷേക്.
കല്ലടിക്കോട്: കരിമ്പ പനയമ്പാടം പൊൻ പിലാവിൽ രവീന്ദ്രനാഥ് (68) നിര്യാതനായി. കരിമ്പ ഗ്രാമപഞ്ചായത്ത് മുൻ അംഗവും ബി.ജെ.പി. കോങ്ങാട് മണ്ഡലം പ്രസിഡന്റുമാണ്. ഭാര്യ: വത്സല. മക്കൾ: അമർനാഥ്, അമൃത. മരുമകൾ: രേഷ്മ. സഹോദരങ്ങൾ: രാജലക്ഷ്മി, സുഷമ, സുജാത.
മുടപ്പല്ലൂർ: മന്നത്തുകുളം വീട്ടിൽ രാജൻ (56) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അജിത്, ആര്യ.
പറളി: ഓടനൂർ വലിയ പറമ്പ് വീട്ടിൽ വി.കെ. കേശവൻ (75) നിര്യാതനായി. ഭാര്യ: കമലം. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: ശാലിനി.
ആനക്കര: കുമരനല്ലൂര്‍ വെള്ളാളൂര്‍ മാരിപറമ്പില്‍ കാളി (68) നിര്യാതയായി.
ആനക്കര: കപ്പൂര്‍ പള്ളങ്ങാട്ട് ചിറ കുറുവങ്ങാട്ട് പുത്തന്‍ വീട്ടില്‍ ചന്ദ്രന് നായര്‍ വെളിച്ചപ്പാട് (76) നിര്യാതനായി. വേങ്ങശ്ശേരികാവ്, കണ്ണേങ്കാവ്, ആര്യങ്കാവ്, അന്തിമഹാകാളന്‍കാവ്, തെക്കെമണലിയാര്കാവ് ഉള്‍പ്പെടെ വള്ളുവനാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലെ വെളിച്ചപ്പാടായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: വിജയകുമാര്‍, ദീപ, ദിനേഷ്, രതീഷ്. മരുമക്കള്‍: ഭാഗ്യലക്ഷി, സന്തോഷ്.
കൊപ്പം: പൈലിപ്പുറം കിനാങ്ങാട്ടിൽ ചെറിയ കുഞ്ഞാലൻ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദലി, ഷറഫുദ്ദീൻ, അബ്ദുൽ ജലീൽ, സുഹറ, റംല, ഹബീബ. മരുമക്കൾ: മുംതാസ്, സുനീറ, ഖദീജ, ഹംസ, മൊയ്തീൻ, കബീർ.