Obituary
കുനിശ്ശേരി: ചുണ്ടക്കാട് തോട്ടത്തിൽ വീട്ടിൽ പരേതനായ സുദേവന്റെ ഭാര്യ രുഗ്മിണി (65) നിര്യാതയായി. മക്കൾ: പ്രിയ, അനീഷ്, പ്രീത. മരുമകൻ: പരേതനായ രാജു.
പട്ടാമ്പി: തൃത്താല കൊപ്പം കിനാങ്ങാട്ടിൽ മുഹമ്മദ് നഈം പാഷ (45) നിര്യാതനായി. ഭാര്യ: സക്കീന ബാനു. മക്കൾ: ഷംസുൽ ഷംസാദ്, മുഹമ്മദ് നിഹാൽ, മുഹമ്മദ് ഇംറാൻ.
മംഗലംഡാം: പറശ്ശേരി തറയിൽ മേരി ചാണ്ടി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചാണ്ടി. മക്കൾ: ജോഷി, ജാൻസി. മരുമക്കൾ: സാജു കുരിയൻ, ജിഷ ജോഷി. സംസ്കാരം ബുധനാഴ്ച 10.30ന് മംഗലംഡാം സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.
ആനക്കര: എറവക്കാട് മഞ്ഞക്കാട് വീട്ടില്‍ സുബ്രഹ്മണ്യന് (കുട്ടന് -68) നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: ബാബു, മണികണ്ഠന്, മഹേഷ്, ബേബി. മരുമക്കള്‍: ജയന്, ഫെല്ക്ക.
പാലക്കാട്: വലിയപറമ്പിൽ കെ. വത്സലദേവി (63) നിര്യാതയായി ഭർത്താവ്: വി.പി. രഘുത്തമൻ. മകൾ: സുവർണ. മരുമകൻ: ഷിനു (കേരള പൊലീസ്, ഷൊർണ്ണൂർ).
ആലത്തൂർ: തരൂർ കമ്മാന്തറയിൽ പരേതനായ പൊന്നുവിന്റെ ഭാര്യ കുഞ്ച (83) നിര്യാതയായി. മക്കൾ: വിജയൻ, ബാലൻ, രാധാകൃഷ്ണൻ, ബാബു.
ഒറ്റപ്പാലം: എൻ.എസ്.എസ് ട്രെയിനിങ് കോളജ് റിട്ട. പ്രിൻസിപ്പൽ സുന്ദരയ്യർ റോഡ് കാർത്തികയിൽ ആറന്മുള മാലേത്ത് ഡോ. എം.പി. സരോജിനി അമ്മ (91) നിര്യാതയായി. കാലിക്കറ്റ് സർവകലാശാല മുൻ സെനറ്റ് അംഗവും കേരള കാർഷിക സർവകലാശാല മുൻ ജനറൽ കൗൺസിൽ അംഗവുമാണ്. ഭർത്താവ്: പരേതനായ റിട്ട. പ്രഫ. പി. പ്രഭാകരൻ നായർ. മക്കൾ: ലേഖ, രേഖ (കാനഡ), രൂപേഷ്. മരുമക്കൾ: അജിത്കുമാർ, ശശികുമാർ (കാനഡ), പ്രീത. ആറന്മുള മണ്ഡലം മുൻ എം.എൽ.എ മാലേത്ത് സരളാദേവി സഹോദരിയാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ആനക്കര: കുമരനെല്ലൂര്‍ കൊടിക്കാംകുന്ന് പള്ളിക്ക് സമീപം കടയംകുളത്ത് അബ്ദുല്ല (കുഞ്ഞിമാന് -68) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കള്‍: അബ്ദുറസാഖ്, അബ്ദുലത്തീഫ്, സഫിയ. മരുമക്കള്‍: മറിയക്കുട്ടി, ഹാജറ, ബാബു.
ചെർപ്പുളശ്ശേരി: കൈയിലിയാട് മുണ്ടക്കോട്ടുകുറുശ്ശി പൊന്നത്തൊടി വി.പി.എസ് നിവാസിൽ ഗോപാലൻ നായർ (77) നിര്യാതനായി ഭാര്യ: സത്യഭാമ. മക്കൾ: സജിത സന്തോഷ്, വേണുഗോപാൽ. മരുമക്കൾ: സന്തോഷ് കുന്നത്ത് (ചീഫ് എഡിറ്റർ, ന്യൂസ് പാലക്കാട് ഡോട്ട് ഇൻ), ശരണ്യ വേണുഗോപാൽ.
മംഗലംഡാം: വി.ആർ.ടി മാനള പുല്ലംപാടം പി.കെ. വാസു (77) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: രണദീപ്. മരുമകൾ: സുനിത.
പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കണ്ണാടി പാണ്ടിയോട് പൊക്കത്ത് വീട്ടിൽ പരേതനായ ചാമിയുടെ മകൻ കൃഷ്ണൻകുട്ടി (58) ആണ് മരിച്ചത്. വ്യാഴാഴ്ച യാക്കര മെഡിക്കൽ കോളജിന് സമീപമായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ഭാര്യ: സുശീല. മക്കൾ: സുനിൽ, സുചിത്ര. മരുമക്കൾ: ബിമ, ഷിജോയ്.
വടക്കഞ്ചേരി: മഞ്ഞപ്ര പ്രാക്കുളം വീട്ടിൽ തീത്തുണ്ണി (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലതിക, ലേഖ, ലിറ്റി. മരുമക്കൾ: ചെന്താമര, ബാബു, സുമേഷ്. സഹോദരങ്ങൾ: മായു, മാധവി, കല്യാണി, ദേവകി.