Obituary
കോങ്ങാട്: ശാസ്ത നിവാസിൽ പി.ടി. വാസുദേവൻ (91) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രേമലത, സുധ, മണികണ്ഠൻ, ജയശ്രീ. മരുമക്കൾ: കൃഷ്ണകുമാർ, ശങ്കരനാരായണൻ, രാധ, ശങ്കർ.
ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കും മുറി നെച്ചിക്കോട്ടിൽ പരേതനായ തുപ്പനെഴുത്തച്ഛന്റെ മകൾ സരോജിനി (87) നിര്യാതയായി.
എലപ്പുള്ളി: മായംകുളം സരോജനി നഗർ ജ്ഞാനശേഖരൻ പിള്ള (83) നിര്യാതനായി. ഭാര്യ: സരോജനി.
പുതുനഗരം: മേലേക്കാട് സുൽത്താന്റെ മകൻ സദ്ദാം (20) നിര്യാതനായി.
പുതുനഗരം: വണ്ടിത്താവളം ചുള്ളിപെരുക്കമേട് കരുമന്റെ മകൻ കെ. വാസു (63) നിര്യാതനായി. ഭാര്യ: കനകം.മക്കൾ: ഭവദാസ്, വിബിൻദാസ്, വിനീഷ്. സഹോദരങ്ങൾ: കൃഷ്ണൻ, തങ്ക, രാജൻ, പരേതനായ മണി.
ഒറ്റപ്പാലം: കടമ്പൂർ പെരുമ്പനച്ചിയിൽ തോമസ് വർഗീസ് (76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സാജൻ തോമസ്, സജിത തോമസ്. മരുമക്കൾ: ലീന സാജൻ, സജി ജോസഫ്.
കൊല്ലങ്കോട്: തറപ്പാടത്തിൽ പരേതനായ കുപ്പാണ്ടിയുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: രാജി, കുമാരി, സുനിൽ. മരുമക്കൾ: മണി, സജിനി, പരേതനായ കണ്ടമുത്തൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വട്ടേക്കാട് വാതക ശ്മശാനത്തിൽ.
ചെർപ്പുളശ്ശേരി: കച്ചേരിക്കുന്നു കിഴക്കേപുരക്കൽ വാസു (72) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രജനി, സജീവൻ (ശ്രീകൃഷ്ണപുരം ഭവന നിർമാണ സഹകരണ സംഘം), രമ്യ. മരുമക്കൾ: മുരളി, പ്രശാന്തൻ.
ആലത്തൂർ: വെങ്ങന്നൂർ സമത്വ നഗറിൽ പരേതനായ മൊയ്തീന്റെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. സഹോദരൻ: അബൂബക്കർ.
കൊല്ലങ്കോട്/നടത്തറ: ദേശീയപാത നടത്തറ ബാറിന് സമീപം കൊല്ലങ്കോട് സ്വദേശി റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് മരിച്ചു. പുഴയ്ക്കൽ തറ മാമ്പ്രപ്പാടം ചന്ദ്രന്റെ മകൻ സുനിൽ കുമാർ (40) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ ഭാര്യയുടെ വീട്ടിലേക്ക് പോകാൻ ബസിറങ്ങി നടക്കുന്നതിനിടെയാണ് അപകടം.മൃതദേഹം തൃശൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഉടനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സജിത. മാതാവ്: ശാന്ത. മക്കൾ: ലക്ഷ്മി പ്രിയ, കൃഷ്ണദാസ്. സഹോദരങ്ങൾ: സുനിത, ഉണ്ണികൃഷ്ണൻ, കണ്ണൻ.
തച്ചമ്പാറ: മുതുകുർശ്ശി പെരുമങ്ങാട് ചേരിക്കൽ പരേതനായ സാബുവിന്റെ മകൻ അമൽ സാബു (23) അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.മാതാവ്: ജിനി. സഹോദരങ്ങൾ: ആതിര, ആദിഷ. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വടക്കഞ്ചേരി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വണ്ടാഴി പേഴുംകോറ കുന്നങ്കാട് വീട്ടിൽ സീതയാണ് (49) മരിച്ചത്. ഫെബ്രുവരി 15ന് വീട്ടിലെ അടുപ്പിൽനിന്ന് തീ പിടിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്. മകൻ: വിജീഷ്. മരുമകൾ: ആതിര.