പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹൈസ്കൂൾ റിട്ട. അധ്യാപകനും സാംസ്കാരിക പ്രവർത്തകനും കവിയുമായ സി.ജെ. മാസ്റ്റർ എന്ന ചെന്ത്രത്തിൽ പണിക്കത്ത് ജനാർദനൻ (77) നിര്യാതനായി.സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് അംഗം, പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡന്റ്, കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ്, നടുവട്ടം കെ.എസ്. എഴുത്തച്ഛൻ സ്മാരക വായനശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രഭാവതി. മക്കൾ: ലത, സംഗീത (അധ്യാപിക, കോട്ടക്കൽ ജി.യു.പി സ്കൂൾ), വിനോദ് കുമാർ (എം.ഡി.സി ബാങ്ക്, കട്ടുപ്പാറ). മരുമക്കൾ: ഗോപിനാഥൻ, ജയപ്രകാശ് (ഹെഡ്മാസ്റ്റർ, കോട്ടൂർ എ.എൽ.പി സ്കൂൾ), സുമ (കെ.എസ്.എഫ്.ഇ, പട്ടാമ്പി).സഹോദരങ്ങൾ: രാമചന്ദ്രൻ, വിശ്വനാഥൻ, വേണുഗോപാൽ, പങ്കജം, ലീല, രാജേന്ദ്രൻ, പരേതരായ ബാലകൃഷ്ണൻ നായർ, സരോജിനി അമ്മ.