Obituary
ചെർപ്പുളശ്ശേരി: കൈയിലിയാട് മുണ്ടക്കോട്ടുകുറുശ്ശി പൊന്നത്തൊടി വി.പി.എസ് നിവാസിൽ ഗോപാലൻ നായർ (77) നിര്യാതനായി ഭാര്യ: സത്യഭാമ. മക്കൾ: സജിത സന്തോഷ്, വേണുഗോപാൽ. മരുമക്കൾ: സന്തോഷ് കുന്നത്ത് (ചീഫ് എഡിറ്റർ, ന്യൂസ് പാലക്കാട് ഡോട്ട് ഇൻ), ശരണ്യ വേണുഗോപാൽ.
മംഗലംഡാം: വി.ആർ.ടി മാനള പുല്ലംപാടം പി.കെ. വാസു (77) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: രണദീപ്. മരുമകൾ: സുനിത.
പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. കണ്ണാടി പാണ്ടിയോട് പൊക്കത്ത് വീട്ടിൽ പരേതനായ ചാമിയുടെ മകൻ കൃഷ്ണൻകുട്ടി (58) ആണ് മരിച്ചത്. വ്യാഴാഴ്ച യാക്കര മെഡിക്കൽ കോളജിന് സമീപമായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ഭാര്യ: സുശീല. മക്കൾ: സുനിൽ, സുചിത്ര. മരുമക്കൾ: ബിമ, ഷിജോയ്.
വടക്കഞ്ചേരി: മഞ്ഞപ്ര പ്രാക്കുളം വീട്ടിൽ തീത്തുണ്ണി (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലതിക, ലേഖ, ലിറ്റി. മരുമക്കൾ: ചെന്താമര, ബാബു, സുമേഷ്. സഹോദരങ്ങൾ: മായു, മാധവി, കല്യാണി, ദേവകി.
വടക്കഞ്ചേരി: വണ്ടാഴി പറപ്പടി വീട്ടിൽ കലാധരൻ (49) നിര്യാതനായി. ഇടുക്കി പൂപ്പാറയിലെ വിദേശമദ്യശാലയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ പി.കെ. രാജൻ. മാതാവ്: പരേതയായ പങ്കജം. ഭാര്യ: രാജി. മക്കൾ: ആദിത്, ആർദ്ര. സഹോദരങ്ങൾ: കലാവതി, കലാസുധ.
ചെർപ്പുളശ്ശേരി: മുണ്ടക്കോട്ട് കുറുശ്ശി ചേറംമ്പാല വീട്ടിൽ സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: ഭാഗീരഥി. മക്കൾ: ജയശ്രീ, ഷീജ. മരുമക്കൾ: കൃഷ്ണദാസ്, മുരളി.
അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളെങ്ങര ഇസ്ഹാഖിന്റെയും ഹനീസയുടെയും മകൾ ശിഹാന (15) നിര്യാതയായി. എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ഷമീൽ, റഹീം, ഷഹീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തോട്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
എലപ്പുള്ളി: നോമ്പിക്കോട് മേലേ വടകോട് മംഗളദാസിന്റെ ഭാര്യ ശാലിനി (37) നിര്യാതയായി. മക്കൾ: സ്മിജിത്ത്, ലിജിത്ത്.
ഷൊർണൂർ: കണയം കിഴക്കേക്കരതൊടിയിൽ പരേതനായ കുഞ്ഞന്റെ മകൻ മോഹനൻ (52) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: രഞ്ജുഷ. മക്കൾ: മഹേഷ്, മാളവിക.
ഷൊർണൂർ: കുളപ്പുള്ളി പന്തലാക്കപ്പറമ്പ് കാതുവീട്ടിൽ ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രദീപ്, പ്രബിത. മരുമക്കൾ: രജനി കൃഷ്ണ, ശിവാനന്ദൻ.
വടക്കഞ്ചേരി: മുടപ്പല്ലൂർ മാത്തൂർ കലാധരൻ (56) നിര്യാതയായി. ഭാര്യ: ശ്യാമള. മക്കൾ: സൂരജ്, അജയ്, ധനഞ്ജയ്. സഹോദരങ്ങൾ: ദേവകി, ചാത്തുണ്ണി, കണ്ണൻ.
വടക്കഞ്ചേരി: മഞ്ഞപ്ര കയ്ക്കോളത്തറ ആറുമുഖൻ മുതലി (94) നിര്യാതനായി. ഭാര്യ: പഴണിഅമ്മാൾ. മക്കൾ: ബാലകൃഷ്ണൻ, നടരാജൻ. മരുമക്കൾ: ലക്ഷ്മി, മല്ലിക.