ആനക്കര: നടുവട്ടം ഉള്ളാട്ടുവളപ്പില്‍ ഹസന് കുട്ടിഹാജി (99) നിര്യാതനായി. നടുവട്ടം ജുമുഅത്ത് പള്ളി, ഹിദായതുസ്വിബിയാന് മദ്റസ എന്നിവയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, രക്ഷാധികാരി, നടുവട്ടം ‘നന്മ’ പബ്ലിക് സര്‍വിസ് സെന്റര്‍ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും കർഷകനുമായിരുന്നു. പിതാവ്: കുമരനെല്ലൂര്‍ നടുവിലവീട്ടില്‍ പരേതനായ കുഞ്ഞിമരയ്ക്കാര്‍. മാതാവ്: കുഞ്ഞാത്തുട്ടി. ഭാര്യ: പരേതയായ ആമിന. മക്കള്‍: മുഹമ്മദ് (ബാവ), അബൂബക്കര്‍ (അബു), കുഞ്ഞിമരക്കാര്‍ (കുഞ്ഞുട്ടി), സൈദാലി (അലിക്കുട്ടി), ഫാത്തിമ, ആയിശ, സഫിയ, ഖദീജ, റുഖിയ്യ. മരുമക്കള്‍: അബൂബക്കര്‍ (മാണൂര്‍), ഹംസ (തവനൂര്‍), മൊയ്തുണ്ണി (കൂട്ടുപാത), കുഞ്ഞിമോന് (പടിഞ്ഞാറങ്ങാടി), ശംസുദ്ദീന്‍ നെല്ലറ (എടപ്പാള്‍), ആയിശാബി (കാഞ്ഞിയൂര്‍), ഫാത്തിമ (കുമരനെല്ലൂര്‍), ആമിനക്കുട്ടി (കുമരനെല്ലൂര്‍), സഫിയ (കപ്പൂര്‍).