Obituary
എലപ്പുള്ളി: നോമ്പിക്കോട് മേലെ വടകോട് ശിവാനന്ദൻ (69) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷാജി, ഷിജു, ഷീജ. മരുമക്കൾ: അനന്തൻ, പ്രിയ, രേഷ്മ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, തങ്കമണി, രുഗ്മിണി, കാർത്യായനി, പരേതരായ ഭാസ്കരൻ, സുന്ദരി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ശ്രീകൃഷ്ണപുരം: പാചക വിദഗ്ധൻ ജയദേവൻ നെടുങ്ങാടി (63) നിര്യാതനായി. ആയിരക്കണക്കിന് ആഘോഷങ്ങൾക്ക് സദ്യ വിളമ്പിയ അദ്ദേഹം നിരവധി പാചക മത്സരങ്ങളിൽ വിധികർത്താവുമായിട്ടുണ്ട്. ഭാര്യ: രാധ. മകൻ: രാമദാസ്.
മംഗലംഡാം: ഒടുകൂർ കിഴക്കേതിൽ ശാന്ത (62) നിര്യാതയായി. ഭർത്താവ്: കെ.കെ. സുന്ദരൻ (സി.പി.എം ഒടുകൂർ ബ്രാഞ്ച് സെക്രട്ടറി). മക്കൾ: അജിത്കുമാർ, അരുൺകുമാർ, അജിത. മരുമക്കൾ: ദർശന, ഇന്ദു, സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമലയിൽ.
പെരുവെമ്പ്: മുണ്ടകംപാടത്തെ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ല (94) നിര്യാതയായി. മക്കൾ: ഗോപി, കമലം, രാജൻ. മരുമക്കൾ: രുഗ്മണി, ശകുന്തള, മണി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തേങ്കുറിശ്ശി വാതക ശ്മശാനത്തിൽ.
കാട്ടുശ്ശേരി: കണ്ണൻപറമ്പ് കോളനിയിലെ പരേതനായ പരക്കാടന്റെ ഭാര്യ വെള്ളച്ചി അമ്മ (85) നിര്യാതയായി. മക്കൾ: കല്യാണി, കേശവൻ, പരേതനായ വേലായുധൻ. മരുമക്കൾ: രാമൻ, വെള്ള, പരേതയായ മീനാക്ഷി.
ആലത്തൂർ: സ്വാതി ജങ്ഷൻ ദുന്നൂറൈൻ മസ്ജിദ് ജീവനക്കാരൻ വനൂർ നാല് സെന്റ് കോളനിയിൽ സെയ്തിന്റെ ഭാര്യ സൈനബ (67) നിര്യാതയായി. മക്കൾ: ബദറുന്നീസ, ഷമീർ, പരേതയായ ഷമീറ. മരുമക്കൾ: മുഹമ്മദലി, റബീന. സഹോദരങ്ങൾ: ഉമൈബ, യൂസഫ്, പരേതരായ അബ്ദുൽ കാദർ, അബ്ദുൽ ജബ്ബാർ, നൂർമുഹമ്മദ്, ഹലീമ.
കൊല്ലങ്കോട്: വടവന്നൂർ മൃഗാശുപത്രിക്ക് സമീപം നിർത്തിയിട്ട ടോറസ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.വടവന്നൂർ മേനങ്ങത്ത് കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ കുമാറാണ് (25) മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് അപകടം. പാലക്കാട് ചന്ദ്രനഗറിൽ പി.എസ്.എൽ എന്ന സ്വകാര്യ കമ്പനിയിലെ മെക്കാനിക്കാണ് അഖിൽകുമാർ.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വടവന്നൂരിൽ എതിരെ വന്ന വാഹനത്തിന്റെ ലൈറ്റിന്റെ പ്രകാശത്താൽ നിർത്തിയിട്ട ലോറി കാണാതായതാണ് അപകട കാരണമെന്ന് പറയുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കൊല്ലങ്കോട് പൊലീസ് കേസെടുത്തു.മാതാവ്: സുഭദ്ര. സഹോദരങ്ങൾ: സുനിൽ കുമാർ, അനിൽ കുമാർ. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പട്ടഞ്ചേരി വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
മുണ്ടൂർ: കീഴ്പാടം പൊട്ടൻച്ചിറവീട്ടിൽ ചന്ദ്രന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (75) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: മല്ലിക. സഹോദരങ്ങൾ: തങ്കം, ദേവകി, ജാനകി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.
ആനക്കര: കുമരനെല്ലൂര്‍ തേറമ്പാട്ടില്‍ റിട്ട. അധ്യാപിക പത്മാവതി അമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊച്ചിയില്‍ അച്ചായത്ത് ബാലകൃഷ്ണ മേനോന്. മക്കള്‍: ഗീത, ലത, ആശ, പ്രീത. മരുമക്കള്‍: ഹരിദാസ മേനോന്, വേണുഗോപാലന്‍, സുരേഷ്, വിജയന്.
പത്തിരിപ്പാല: മുൻ പാർലമെൻറ് അംഗം എസ്. ശിവരാമന്റെ പിതാവ് ലക്കിടി സ്കൂൾ പറമ്പിൽ ചക്കൻ (90) നിര്യാതനായി. ഭാര്യ: ചിന്ന. മറ്റുമക്കൾ: ശിവദാസൻ, സിന്ധു. മരുമക്കൾ: ജയ, സുനിത, സുരേഷ്, സഹോദരങ്ങൾ: വെള്ളച്ചി, ചാമി, ചങ്ങീരി.
പട്ടാമ്പി: തെക്കുമ്മല കറത്തൊണ്ടി കുഞ്ഞിമുഹമ്മദ് ഹാജി (96) നിര്യാതനായി. തെക്കുമ്മല മഹല്ല് മുൻ പ്രസിഡന്റാണ്. ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ, ഹംസ.
അമ്പലപ്പാറ: കണ്ണമംഗലം അമ്പലംകുന്നത്ത് പരേതനായ ബാലന്റെ ഭാര്യ കല്യാണി (76) നിര്യാതയായി. മക്കൾ: ഗീത, ഉഷ, അനിത, ബിന്ദു, സുരേഷ്, മുരളി. മരുമക്കൾ: വിജയൻ, സുകുമാരൻ, ശിവരാമൻ, ബാലൻ, ബിന്ദു, ബിനിത.