മലപ്പുറം: ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ പരേതനായ കാട്ടികുളങ്ങര കുഞ്ഞിമൊയ്തീൻ ഹാജിയുടെ മകൻ മുഹമ്മദ് എന്ന കുഞ്ഞുട്ടിമാസ്റ്റർ (66)നിര്യാതനായി. പടപ്പറമ്പ് പി.കെ.എം.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു.
ചേങ്ങോട്ടൂർ മഹല്ല് ജനസെക്രട്ടറി, കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, മെക്ക ജില്ല പ്രസിഡന്റ്, ആർ.എ.ടി.എഫ് സംസ്ഥാന ജനറർ കൺവീനർ, ചേങ്ങോട്ടൂർ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, ചട്ടിപ്പറമ്പ് ടൗൺ ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഷാഹിദ വൈലത്തൂർ. മക്കൾ: ജുവൈരിയ(അധ്യാപിക, എ.യു.പി സ്കൂൾ മണ്ണഴി), ശുഹൈബ്, ബഷീർ അഹമ്മദ്, ആഫിയ. മരുമക്കൾ: ആബിദലി (അധ്യപകൻ), അസ്ല, ഇർഫാന, റഷാദ്.
സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, അബ്ദുൽകരീം, അബ്ദുസലാം, മൊയ്തു, ഫാത്തിമ സുഹ്റ അബ്ബാസ്, അബ്ദുലത്തീഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ചേങ്ങോട്ടൂർ ജുമാമസ്ജിദിൽ.