പൂക്കോട്ടൂർ: പള്ളിമുക്ക് സ്വദേശി പരേതനായ പുതിയ മാളിയേക്കൽ സീതിക്കോയ തങ്ങളുടെ മകനും കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റുമായ സയ്യിദ് അബ്ദുൽ കരീം പൂക്കോയ അൽ ഐദ്രൂസി (പൂക്കു തങ്ങൾ-63) നിര്യാതനായി.
ഭാര്യ: ആയിഷത്ത് സുഹ്റ കുഞ്ഞിബീവി. മക്കൾ: സയ്യിദ് മുഹമ്മദ് ബാഹസ്സൻ (ബാവ തങ്ങൾ), സയ്യിദ് മുഹമ്മദ് ഖാസിം, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി പൂക്കോട്ടൂർ, (മജ്ലിസ് ദഅ്വ, മംഗലാപുരം), സയ്യിദത് സുസ്രത്ത് ബീവി. മരുമക്കൾ: ഖദീജ മെഹ്ജുബിൻ (പാണക്കാട്), ഫാത്തിമത് സുആദ (കൊയിലാണ്ടി), തസ്കീന ബീവി കന്മനം, ഹബീബ് കോയ തങ്ങൾ വേങ്ങര.
സഹോദരങ്ങൾ: സയ്യിദ് അബൂബക്കർ തങ്ങൾ ഐദ്രൂസി, കുഞ്ഞി തങ്ങൾ ഐദ്രൂസി, പരേതരായ കുഞ്ഞിപ്പ തങ്ങൾ, മുത്തുട്ടി തങ്ങൾ.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പൂക്കോട്ടൂർ പള്ളിമുക്ക് ജുമാമസ്ജിദിൽ.