വെളിയങ്കോട്: വെസ്റ്റ് ജുമാമസ്ജിദിന് സമീപം പരേതനായ മണ്ണത്തം പാടത്ത് അമ്മു മുസ്ലിയാരുടെ മകൻ എം.പി. അബ്ദുല്ല ഹാജി (68) നിര്യാതനായി. മത, സാമൂഹിക, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു. മസ്ജിദുൽ ഫുർഖാൻ പ്രസിഡന്റ്, ഇസ്ലാമിക് സർവിസ് ട്രസ്റ്റ് ട്രഷറർ, ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം ഭാരവാഹി, വെളിയങ്കോട് മുസ്ലിം സൗഹൃദ വേദി മുഖ്യ രക്ഷാധികാരി, കാരുണ്യതീരം ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി, വെസ്റ്റ് മഹല്ല് കമ്മിറ്റി മുൻ ട്രഷറർ, ജി.സി.സി ഹെൽത്ത് കെയർ അംഗം, വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഹഫ്സ. മക്കൾ: ബിലാൽ, സുമയ്യ, സൽമ, റസിയ, ഫാത്തിമ. മരുമക്കൾ: ഫഹറു (അബൂദബി), ഇബ്രാഹിം (പാലപ്പെട്ടി), ഖലീൽ (അഞ്ചങ്ങാടി), ഇസ്ഹാഖ് (തിരുവത്ര), ഷാഹിന (പറവണ്ണ).