വേങ്ങര: കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് തയ്യിൽ മൊയ്തീൻ ഹാജി (63) ആണ് മരിച്ചത്. ഒന്നര മാസം മുമ്പാണ് അപകടം. നട്ടെല്ലിന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ജമീല. മക്കൾ: ജുനൈദ്, ജുനൈസ, ജുബൈർ, ജാസിം. മരുമക്കൾ: ഷാഹുൽ ഹമീദ്, ഹാസിബ നസ്രിൻ. സഹോദരങ്ങൾ: പോക്കർ ഹാജി, മുഹമ്മദ്, അഷ്റഫ്, ആച്ചു, കതിയക്കുട്ടി, ബിയ്യക്കുട്ടി, ആസ്യ, സക്കീന.