മഞ്ചേരി: കിടങ്ങഴി ഷാപ്പിൻകുന്ന് റഹ്മത്ത് നഗർ മഹല്ല് സെക്രട്ടറിയായിരുന്ന മുളിയിൽ അബ്ദുല്ല ഹാജി (83) നിര്യാതനായി. ദീർഘ കാലം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലും (റഖീബ്) തിരൂർക്കാട് അൻവാറുൽ ഇസ്ലാം അറബിക് കോളജിലും സേവനം ചെയ്ത ഇദ്ദേഹം കിടങ്ങഴി മഹല്ല് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഫാത്തിമ സക്കീന, എം.എം. ഷാഫി ഫൈസി (ഖത്തീബ് തലപ്പെരുമണ്ണ), റൈഹാനത്ത്, അബ്ദുൽ റഷീദ് (ടീം തായ്), ആയിശ (അധ്യാപിക, സബാൻ ഇംഗ്ലീഷ് സ്കൂൾ), മൈമൂന, ആരിഫ. മരുമക്കൾ: കെ.വി. അലവിക്കുട്ടി, സൈതലവി വെട്ടേക്കോട്, ഖദീജ, മുജീബ് റഹ്മാൻ ഇരുമ്പുഴി, തബഷീറ, സൈനുദ്ദീൻ ആല്പറമ്പ്, പരേതനായ അബ്ദുറഹ്മാൻ കുട്ടി മണക്കടവ്.