രാമപുരം: കടുങ്ങപുരത്തെ പരേതനായ ഉമ്മത്തൂർ വരിക്കോടൻ കുഞ്ഞാൻ ഹാജിയുടെ മകൻ ചെറുക്കുളമ്പ് സ്കൂൾപടിയിലെ വരിക്കോടൻ അശ്റഫ് എന്ന വയനാട് അശ്റഫലി (63) നിര്യാതനായി. കുങ്ഫു മാസ്റ്റർ എന്ന നിലയിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യ സമ്പത്തുണ്ട്. ബൈക്കിൽ സഞ്ചരിച്ച് അജ്മീർ, ഹൈദരാബാദ്, മദ്രാസ്, കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെത്തി ആത്മീയ തർബിയത്ത് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിരുന്നു.
ആലുവ വെസ്റ്റേൺ പ്ലൈവുഡ് ഇൻഡസ്ട്രീസ് മാർക്കറ്റിങ് മാനേജറായിരുന്നു. ചൈനീസ് ഷാവോലിൻ കുങ്ഫു മാസ്റ്ററും ഹൈദരാബാദ് നൂരിഷാ ത്വരീഖത്ത് പ്രചാരകനും അൽ ആരിഫ് ഹജ്ജ് ഉംറ ഖാഫിലയിലെ സേവകനുമായിരുന്നു. കളരി, കരാ േട്ട, കുങ്ഫു എന്നിവയിൽ ബ്ലാക്ക് ബെൽറ്റ് നേടി നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്.
മാതാവ്: പരേതയായ വലിയ വീട്ടിൽ ആസ്യ (വടക്കേമണ്ണ). ഭാര്യ: നബീസ (വയനാട് റിപ്പൺ). മക്കൾ: സജ്ന, ജസീന, റോസ്ന, നസ്റുദ്ദീൻ, നബീൽ, മുന്ന, നജ്മ. മരുമക്കൾ: സൈഫുദ്ദീൻ കല്ലിങ്ങൽ (ഹാജിയാർ പള്ളി), ശരീഫ് ചീരങ്ങൽ (പൊൻമള), നൗഫൽ എളമ്പിലാശ്ശേരി (കോഡൂർ), സജാദ് കുഴിയേങ്ങൽ (മക്കരപ്പറമ്പ്). സഹോദരങ്ങൾ: ഷൗക്കത്ത് അലി (ചാവക്കാട്), അബ്ദുൽ റസാഖ് (പടപ്പറമ്പ്), അബ്ദുൽ നാസർ (കടുങ്ങപുരം), അബ്ദുൽ ഗഫൂർ (കടുങ്ങപുരം), അബ്ദുൽ റഹീം (കടുങ്ങപുരം), റംലത്ത് കരുവള്ളി (ചൊവ്വാണ).