ആനക്കയം: പഞ്ചായത്ത് മുൻ പ്രസിഡൻറും പെരിമ്പലം ക്രസൻറ് എ.യു.പി സ്കൂൾ പ്രഥമ പ്രധാനാധ്യാപകനുമായ കൂരിമണ്ണിൽ മേലേമണ്ണിൽ അബ്ദുറഹ്മാൻ മാസ്റ്റർ (87) നിര്യാതനായി. ആനക്കയം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കെ.എൻ.എം മണ്ഡലം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തോടേങ്ങൽ ഖദീജ ടീച്ചർ തിരൂർക്കാട് (മുൻ അംഗം, ആനക്കയം പഞ്ചായത്ത്). മക്കൾ: ഷാഹിന, ഷമീമ, ഷെറീന, ഷാനവാസ്, പരേതയായ സൽമ. മരുമക്കൾ: കുഞ്ഞിമുഹമ്മദ് മാസ്റ്റർ (ഇരുമ്പുഴി), അഷ്റഫ് (കുഴിപ്പുറം), അബ്ദുൽ മജീദ് (മഞ്ചേരി), അബ്ദുൽ ഷുക്കൂർ (മങ്കട), നാദിയ (വള്ളുവങ്ങാട്). സഹോദരങ്ങൾ: പ്രഫ. ജമാലുദ്ദീൻ, സൈനുദ്ദീൻ, അബ്ദുല്ല (അബൂദബി), ഉമ്മർ (ജിദ്ദ), അബ്ദുസ്സമദ്, സൈനബ, മറിയുമ്മ, ഫാത്തിമ, ഹലീമ, ആസ്യ, റാബിയ, മൈമൂന, ഹഫ്സത്ത്, പരേതരായ കുഞ്ഞാപ്പു മാസ്റ്റർ, കുഞ്ഞിമുഹമ്മദ്, ആയിശ.