കൂട്ടിലങ്ങാടി: ഭർത്താവ് മരിച്ച് പതിനെട്ടാം നാൾ ഭാര്യയും മരിച്ചു. കൂട്ടിലങ്ങാടി പറമ്പാട്ട് പറമ്പ എ.എം.എൽ.പി സ്കൂളിന് സമീപം കക്കാട് ചേനത്ത് വീട്ടിൽ തറയിൽ ഫാത്തിമയാണ് (73) മരിച്ചത്. ഭർത്താവ് ചേനത്ത് മുഹമ്മദ് ആഗസ്റ്റ് എട്ടിന് മരിച്ചിരുന്നു. മക്കൾ: അബ്ദുൽ മജീദ്, മുസ്തഫ, അബ്ദുൽ നാസർ, അബ്ദുൽ ബഷീർ, ജഹ്ഫർ (ജിദ്ദ), സുഹ്റാബി, ഉമ്മുഹബീബ, റജീന, ജസീല. മരുമക്കൾ: മൊയ്തീൻകുട്ടി (പെരിമ്പലം), അബ്ദുറസാഖ് (ചെറുകുളമ്പ്), മുസ്തഫ (കൊളപ്പറമ്പ്), മുഹമ്മദ് റാഫി (മൊറയൂർ), റുഖിയ, റംല, ജാസ്മിൻ, സീനത്ത്, മുഹ്സിന.