കൊണ്ടോട്ടി: ഒഴുകൂര്‍ പാവുക്കാടന്‍ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഒഴുകൂര്‍ വെസ്റ്റ് ബസാര്‍ നൂറുല്‍ ഹുദ മസ്ജിദ് പ്രസിഡന്റാണ്. മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍, വാര്‍ഡ് ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: അബ്ദുറഹ്മാന്, അബ്ദുല്‍ ഗഫൂര്‍, ഇസ്മയില്‍, സക്കീര്‍ ഹുസൈന്, ഷംസുദ്ദീന്, നൗഷാദ്, ഹൈദര്‍, സുല്‍ഫീക്കര്‍, ഹബീബുറഹ്മാന്, ഫാത്തിമ സുഹറ. മരുമക്കള്‍: അജ്മല്‍, ആയിശ, റംല, ബുഷ്റ (മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), ഫൗസിയ, റുഖിയ്യ, നൂര്ജഹാന്, ജാസിറ, സുനീറ, അബീറ. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, ആയിശ, പരേതരായ രായിന്‍ ഹാജി, ആലിക്കുട്ടി ഹാജി, ആമിന, കദിയുമ്മ, പാത്തുമ്മ.