Obituary
വൈലത്തൂര്‍: ആദൃശ്ശേരി പരേതനായ കാളമണ്ണിൽ സൈതലവിയുടെ മകൻ അബ്ദുൽ കരീം (53) നിര്യാതനായി. ഭാര്യ: നഫീസ കുഴിപ്പുറം. മക്കൾ: ഫുസൈല, ജസീല, അസീബ്, അനസ്. മരുമക്കൾ: അബ്ദുൽ ഹമീദ് (കൊടക്കല്ല്), ഫാസിൽ (കാവപ്പുര).
പള്ളിക്കൽ ബസാർ: കോഴിപ്പുറം സ്വദേശി കാട്ടീരി ഏനിക്കുട്ടി (85) നിര്യാതയായി. ഭാര്യ: ഫാത്തിമ. മക്കൾ: സലീം, മുസ്തഫ, നഫീസ, ഖദീജ, സൈനബ, സൗദ.
പാണ്ടിക്കാട്: പയ്യപറമ്പിലെ ഇല്ലത്തുംകുഴിയിൽ മുരളീധരൻ (51) നിര്യാതനായി. ഭാര്യ: വിലാസിനി (മലപ്പുറം). മക്കൾ: ജിഷ്ണു, ശിശിര. മരുമകൻ: അഖിലേഷ് (ഷൊർണൂർ).
കൊണ്ടോട്ടി: ഒരുമാസം മുമ്പ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മൊറയൂർ അരിമ്പ്ര പൂതനപ്പറമ്പ് തോട്ടശ്ശേരി കണ്ണംകുന്ന് വീട്ടിൽ ഉമ്മറിെൻറ മകൾ ഫാത്തിമ സനയാണ് (13) മിച്ചത്. അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് വിദ്യാർഥിനിയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സജീറ. സഹോദരങ്ങൾ: അജ്മൽ, അഫ്ല, ഫസൽ.
നിലമ്പൂർ: നിലമ്പൂർ ചന്തക്കുന്ന് പരേതനായ കുഴികാടൻ അബ്ദുറഹ്മാെൻറ ഭാര്യയും നടൻ റഹ്മാെൻറ മാതാവുമായ സാവി റഹ്മാൻ (83) നിര്യാതയായി. ബംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മകൾ: ഷമീം. മരുമക്കൾ: മെഹറുന്നീസ റഹ്മാൻ, ഹാരിസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വള്ളുവമ്പ്രം: അത്താണിക്കൽ കൊമ്മേരി സുബ്രഹ്മണ്യൻ (60) നിര്യാതനായി. പരേതരായ കൊമ്മേരി കുമാരെൻറയും തിരുമാലയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കൾ: അരുൺ, ഹർഷദ്, അഖിൽ. മരുമക്കൾ: രഞ്ജിനി, ആതിര. സഹോദരങ്ങൾ: ചോയിക്കുട്ടി, വാസുദേവൻ, ശ്രീധരൻ
പൊന്നാനി: കടവനാട് പരേതനായ കണ്ണത്ത് താമിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: സത്യനാഥൻ, സരള, ലത, സീമ, ബാബു, ബിന്ദു. മരുമക്കൾ: പ്രിയ, മോഹനൻ, കേരളീയൻ, ദിനേശൻ, സുധാകരൻ.
മങ്കട: പുളിക്കല്‍ പറമ്പില്‍ പരേതനായ കൊര്ളിയില് കാസിമിെൻറ (റിട്ട. ആര്‍മി ക്യാപ്റ്റന്‍) ഭാര്യ പൂഴിക്കുന്നത്ത് സൈനബ (82) നിര്യാതയായി. മക്കള്‍: അബ്ദുസ്സത്താര്‍, സലീന, അബ്ദുന്നാസിര്‍, മുഹമ്മദുണ്ണി, മെഹബൂബ. മരുമക്കള്‍: റംല (ഹെല്‍ത്ത് നഴ്സ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രി), സൈതലവി (അരിപ്ര), ഫാത്തിമ അമ്പലന്‍ (മേലാറ്റൂര്‍), പരേതനായ അമീര്‍. സഹോദരന്: അഹമ്മദ് കുട്ടി ഹാജി.
മമ്പാട്: നടുവക്കാടിലെ പരേതനായ കുപ്പനത്ത് അലവിക്കുട്ടിയുടെ ഭാര്യ കാട്ടുമുണ്ട മറിയക്കുട്ടി (78) നിര്യാതയായി. മക്കൾ: സുബൈദ, നഫീസ. മരുമക്കൾ: പുതിയത്ത് മുഹമ്മദാലി എന്ന കുഞ്ഞാപ്പ (മുണ്ടേണ്ടര), അറഞ്ഞിക്കൽ യൂസുഫ് (കുണ്ടുതോട്).
തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ നീലങ്ങാളി സുരേഷൻ (53) നിര്യാതനായി. ഭാര്യ: ബേബി (അംഗൻവാടി അധ്യാപിക). മകൾ: അജന്യ. സഹോദരങ്ങൾ: സുഭാഷിണി, സുമ, സുധ, സുജ, പരേതനായ സുന്ദരൻ.
കരുളായി: പിലാക്കോട്ടുപാടം പാറത്തൊടിക അബ്ദുല്ല (കുഞ്ഞാണി -50) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: തസ്നിയ, ഷിഹില, ഷിബില. മരുമക്കൾ: അഷ്റഫ് (ദുബൈ), ഷാജഹാൻ.
കുറുമ്പത്തൂർ: ചന്ദനക്കാവ് വാരിയത്തെ പരേതനായ ശങ്കരവാരിയരുടെ ഭാര്യ ശ്രീദേവി വാരസ്യാർ (80) നിര്യാതയായി. മക്കൾ: വിജയൻ (പത്ര ഏജൻറ് കുറുമ്പത്തൂർ), സ്മിത. മരുമക്കൾ: ശ്രീധരൻ, കവിത.