വളാഞ്ചേരി: വളാഞ്ചേരിയിൽ എം.ഇ.എസ് സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കുകയും നിലവിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ രക്ഷാധികാരിയുമായ കെ. പി. മുഹമ്മദ് കുട്ടി മാസ്റ്റർ (80) നിര്യാതനായി.
ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് ചെയർമാൻ, സെക്രട്ടറി, വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ് സെക്രട്ടറി, വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ ട്രഷറർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. എം.ഇ.എസിന്റെ യൂനിറ്റ് ജില്ല സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘകാലം വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. വളാഞ്ചേരി സിനി സ്റ്റുഡിയോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. സാഹിത്യ കലാ സാംസ്കാരിക പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു. നജീബ് വളാഞ്ചേരി എന്ന തൂലികാനാമത്തിൽ നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഭാര്യ: കെ.പി. ജമീല. മക്കൾ: ഷാജു നജീബ്, ഖമർലാൽ, സമീർലാൽ, സുധീർ ലാൽ. മരുമക്കൾ: സീനത്ത്, സബിത നുസ്രത്ത്, നസീറ. സഹോദരങ്ങൾ: സൈനുദ്ദീൻ, മറിയാമു, പരേതരായ ആയിഷക്കുട്ടി, പാത്തുമ്മ, ഖദീജ, ആമിനു, ആയിശുമ്മു, സൈനബ.