Obituary
വൈപ്പിൻ: താനൂരിൽനിന്ന് മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിൻെറ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽതീരത്തുനിന്ന് ലഭിച്ചു. കൂട്ടായി സ്വദേശി സിദ്ദീഖാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് താനൂർ കടപ്പുറത്തുനിന്ന് കാരാട്ട് ഇസ്ഹാഖിൻെറ ജൗഹർ വള്ളത്തിൽ സിദ്ദീഖ്, താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി നസ്റുദ്ദീൻ എന്നിവർ പൊന്നാനി ഹാർബറിലേക്ക് പോയത്. ജൂലൈ 28ന് മത്സ്യബന്ധനത്തിനിടെ കാരിയർ ഫൈബർ വള്ളം മറിഞ്ഞു. സിദ്ദീഖിനൊപ്പം കടലിൽ കാണാതായ നസ്റുദ്ദീനെ ദിവസങ്ങൾക്കുമുമ്പ് രക്ഷപ്പെടുത്തി. കടലിൽ ആണ്ടുപോയ ചെറുതോണിയിൽനിന്ന് ചാടി തങ്ങൾ ഒരുമിച്ചാണ് നീന്തിയതെന്ന് രക്ഷപ്പെട്ട നസ്റുദ്ദീൻ പറഞ്ഞിരുന്നു. പുലിമുട്ട് വരെ ഒരുമിച്ച് നീന്തി. തൻെറ കാലുകൾ തളരുന്നെന്നും ''നീ നീന്തിക്കോ, ഞാൻ വന്നോളാം'' എന്നുമായിരുന്നു സിദ്ദീഖ് അവസാനമായി പറഞ്ഞതെന്നും നസ്റുദ്ദീൻ പറഞ്ഞു. മന്ദലാംകുന്ന് ഭാഗത്ത് കടലിൽ നീന്തിവരുന്നത് കണ്ട നാട്ടുകാരാണ് നസ്റുദ്ദീനെ കരക്കെത്തിച്ചത്. എന്നാൽ, സിദ്ദീഖിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
മലപ്പുറം: മരം മുറിക്കുന്നതിനിടെ ലൈന്‍ കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേല്‍മുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അഴിവളപ്പില് പരേതനായ കുഞ്ഞിമുഹമ്മദിൻെറ മകന് ശബീറലിയാണ് (43) മരിച്ചത്. ബുധനാഴ്ച രാവിലെ എേട്ടാടെയാണ് സംഭവം. കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിലേക്ക് വൈദ്യുതി ലൈനിന് മുകളിലൂടെ വീണ മരം തൊഴിലാളികള്‍ മുറിക്കുന്നത് കാണുന്നതിനിടെ ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. മാതാവ്: ആയിശ. ഭാര്യ: ഹസീന, മക്കള്‍: ഫാത്വിമ ഹിബ, മുഹമ്മദ് മിർസാൻ, ഹിസാൻ. കെ.എസ്.ഇ.ബി അധികൃതരും പൊലീസും സ്ഥലം സന്ദര്‍ശിച്ചു. മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വേങ്ങര: കണ്ണമംഗലം എരണിപ്പടി സ്വദേശിയും കോഴിക്കോട് കക്കട്ടിൽ താമസക്കാരനുമായ പള്ളിയാളി മരക്കാർ കുട്ടി (70) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. നേരേത്ത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നുള്ള കോവിഡ് ടെസ്റ്റിൽ പോസിറ്റിവ് ആയതോടെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ മരിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ കോവിഡ് സ്ഥിരീകരിച്ച ഇയാളുടെ മകൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം കണ്ണമംഗലം എടക്കാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. ഭാര്യമാർ: കദിയുമ്മ, സുഹ്റ. മക്കൾ: മുഹമ്മദ്, അബ്ബാസ്, റഷീദ്, കുഞ്ഞിപ്പാത്തൂട്ടി, ഗഫൂർ, ഇസ്മായിൽ, സൗജ, സലീന, സുമിയത്ത്, സമീറ, ജംഷീറ. മരുമക്കൾ: ഫാത്തിമ, അസ്മാബി, മുബീന, ജസ്ന, ഇബ്രാഹിം, ഹമീദ്, മരക്കാർ, അഷ്റഫ്, അസ്ലം, ഷൗക്കത്ത്. സഹോദരങ്ങൾ: ബീരാൻ കുട്ടി, ഇത്തീമ, താച്ചുട്ടി, പരേതനായ മുഹമ്മദ് കുട്ടി.
പരപ്പനങ്ങാടി: ചിറമംഗലത്തെ നരിക്കോടൻ അലവിയുടെ മകൻ സൈതാലിക്കുട്ടി (72) മൈസൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു. പരപ്പനങ്ങാടിയിലെ ട്രക്കർ ഡ്രൈവറായിരുന്നു. കുടുംബസമേതം മൈസൂരുവിലാണ് താമസം. അവിടെത്തന്നെ ഖബറടക്കി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, ജലീൽ, ഷഹന. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ഹംസക്കുട്ടി.
പരപ്പനങ്ങാടി: . ചെട്ടിപ്പടി ഹെൽത്ത് സൻെറർ പരിസരത്ത് താമസിക്കുന്ന ഒ.എം. ഇമ്പിച്ചികോയ തങ്ങളാണ് (68) േകാഴിേക്കാട് െമഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ: ബീക്കുഞ്ഞി ബീവി. മക്കൾ: ഒ.എം. ജലീൽ തങ്ങൾ (മോട്ടോർ ട്രാൻസ്പോർട്ട് സഹകരണ സംഘം ക്ലർക്ക്), ഹസീന ബീവി, ഹംദാൻ തങ്ങൾ, റിയാസ് തങ്ങൾ, ആസിഫ് തങ്ങൾ (കോഓപറേറ്റിവ് കോളജ് അധ്യാപകൻ), മൻഷൂഫ് തങ്ങൾ, ആയിശ ബീവി, ജുമാന ബീവി, അജ്മൽ തങ്ങൾ. മരുമക്കൾ: അസ്മാബി (മണ്ണാർക്കാട്), അബ്ദുൽ കരീം തങ്ങൾ (ഇരിങ്ങാവൂർ), ഷെറീന ബീവി (കോട്ടക്കൽ), റസിയ ബീവി (പുഴക്കാട്ടിരി), ഇർഫാന ബീവി (വളാഞ്ചേരി), ഫളീല ബീവി (പട്ടാമ്പി), ശിഹാബ് തങ്ങൾ (വാരണാക്കര), റഹീം തങ്ങൾ (പറപ്പൂർ).
vallikkunnu-alavi haji vallikkunnu-alavi haji പെരുവള്ളൂർ: പറമ്പിൽ പീടിക കൊടശ്ശേരി പൊറ്റ മഹല്ല് സ്വദേശി പുറ്റേക്കാടന്‍ അലവി ഹാജി (70) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുമ്മ. മക്കൾ: ശഫീഖ്, അലി അക്ബര്‍, മുനീര്‍, സമീറ, ആബിദ. sarojini amma pulikkal സരോജിനി അമ്മ പുളിക്കൽ: ചേവായൂർ പഴേരി ഹൗസിൽ ആലശേരി സരോജിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പ്രത്ത് ഗോപാലൻ നായർ. മക്കൾ: സന്തോഷ് (റെയിൽവേ, പാലക്കാട്), സുധ, സതി. മരുമക്കൾ: രാഘവൻ (റിട്ട. ബി.എസ്.എൻ.എൽ), രവീന്ദ്രനാഥ് (റിട്ട. സെയിൽസ് ടാക്സ്), സജിത (അധ്യാപിക, എ.കെ.എച്ച്.എം.യു.പി.എസ്, കണ്ണംവെട്ടിക്കാവ്). സഹോദരൻ: എ.കെ. നായർ (റിട്ട. നേവി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.
pranesh ഡോ. എം.ബി. പ്രണേഷ് കോവിഡ്: പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. എം.ബി. പ്രണേഷ് അന്തരിച്ചു കോയമ്പത്തൂർ: കോവിഡ് ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. എം.ബി. പ്രണേഷ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോയമ്പത്തൂർ ടാറ്റാബാദിൽ താമസിച്ചിരുന്ന ഇദ്ദേഹം ആസ്ത്മ രോഗിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ച് പീളമേട് പി.എസ്.ജി ഹോസ്പിറ്റലിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. കോയമ്പത്തൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ജോലി ചെയ്യവെയാണ് വിരമിച്ചത്. പിന്നീട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ആനന്ദ്, ഭവാനി.
ponnani obit asker 41 നിയന്ത്രണംവിട്ട ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു പൊന്നാനി: പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ ബാർലിക്കുളത്തെ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുതുപൊന്നാനി പള്ളിപ്പടി സ്വദേശി വളപ്പിലകത്ത് ബാവയുടെ മകൻ അഷ്കറാണ് (41) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയെയും രണ്ട് മക്കളെയും പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എേട്ടാടെയാണ് അപകടം. എറണാംകുളത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ദേശീയപാതയിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ടത്. അഷ്കർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽനിന്ന് വരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടസ്ഥലത്ത് തന്നെ അഷ്കർ മരിച്ചു. ഭാര്യ: സഫ്റീന. മക്കൾ: ഹിബ, ആദിൽ.
wdr deth moideen വണ്ടൂർ: കൊടശ്ശേരി തോടലിങ്ങലിൽ പട്ടത്ത് മൊയ്തീൻ (നാണി -87) നിര്യാതനായി. ഭാര്യ: ആയമ്മ. മക്കൾ: അലവി ഫൈസി, അബൂബക്കർ, അബ്ദുൽ കരീം, അബ്ദുൽ അസീസ്, പാത്തുമ്മ, അബ്ദുറഹിമാൻ, റംലത്ത്, നബീസ, സുലൈഖ, ഷാഹിന, പരേതനായ അബ്ദുൽനാസർ. മരുമക്കൾ: കബീർ, അസ്കർ, അഫ്സൽ.
wdr deth Santhakumari വണ്ടൂർ: പോരൂർ കക്കുഴി പ്രേംകുമാറിൻെറ ഭാര്യ (48) നിര്യാതയായി. മക്കൾ: ശരണ്യ, മിഥുൻ. മരുമകൻ: അനീഷ്.
tcr obit goury 18 ഗൗരി കാനാട്ടുകര: മംഗലത്തുകുഴിയിൽ വീട്ടിൽ ഗൗരി (18) നിര്യാതയായി. പിതാവ്: ദിലീപ് കുമാർ. അമ്മ: രഞ്ജിനി. സഹോദരൻ: ഗൗതം.
mptird maythili തിരൂര്‍: മാങ്ങാട്ടിരി പരേതനായ വാല്‍പറമ്പില്‍ വേലായുധന് മകന് (55) നിര്യാതനായി. ഭര്‍ത്താവ്: മലപ്പുറം തെക്കിനിയേടത്ത് പരേതനായ ഇന്ദ്രജഗന് മോഹന്‍ എന്ന സുനില്‍. മക്കള്‍: അനില, ഐശ്വര്യ. മരുമകന്: സനൂപ് സോമന്. ------ pandikkad obit moideen (87 മൊയ്തീൻ പാണ്ടിക്കാട്: കൊടശ്ശേരി-തോടലിങ്ങലിലെ പട്ടത്ത് മൊയ്തീൻ (നാണി -87) നിര്യാതനായി. ഭാര്യ: ആയമ്മ. മക്കൾ: അലവി ഫൈസി, അബൂബക്കർ, അബ്ദുൽ കരീം, അബ്ദുൽ അസീസ്, പാത്തുമ്മ, അബ്ദുറഹിമാൻ, റംലത്ത്, നബീസ, സുലൈഖ, സാഹിന, പരേതനായ അബ്ദുൽനാസർ. pandikkad obit moideen (87 അബൂ യൂസുഫ് മേലാറ്റൂർ: വേങ്ങൂർ സാഹിബുംപടിയിൽ പരേതനായ ചാത്തോലി മൂസക്കുട്ടി ഹാജിയുടെ മകൻ അബൂ യൂസുഫ് (69) നിര്യാതനായി. ഭാര്യ: സുബൈദ (ചെമ്മാണിയോട്). മക്കൾ: സുനീറ, സാജിദ് ബാബു, ഷാക്കിർ, സമീന. മരുമക്കൾ: അശ്റഫ്, സുമയ്യ, സഹ്ല, അബ്ദുൽ റസാഖ്.