Obituary
പട്ടാമ്പി: ശങ്കരമംഗലത്ത് കാറും ബൈക്കും കൂട്ടിയിട്ട് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് കണ്ണാടിപ്പറമ്പിൽ സക്കീർ ഹുസൈനാണ് (56) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശങ്കരമംഗലം വളവിലായിരുന്നു അപകടം. പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോയ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കരിങ്ങനാട് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കമ്പനി ആവശ്യത്തിന് പട്ടാമ്പിയിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഉടൻ പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുണ്ടുങ്ങൽ മാളിയേക്കൽ അബ്ദുറഹ്മാൻെറയും കണ്ണാടിപറമ്പത്ത് ഇച്ചാത്തുവിൻെറയും മകനാണ്. ഭാര്യ: ഹലീമ (കുഞ്ഞു). മക്കൾ: ഷഹാന, ഫാത്തിമ, ഫഹീമ. മരുമകൻ: പി.വി. ഷെമിൽ. സഹോദരൻ: നൗസാദ്, ഇസ്ഹാഖ്, സാഹിദ, സീനത്ത്, സമിയ, നസിയ.
തൃശൂർ/ചാലക്കുടി: തൃശൂർ കോർപറേഷൻെറ അറവുശാലയിലെ കിണറ്റിൽ വീണ് കരാർ തൊഴിലാളി മരിച്ചു. ചാലക്കുടി സ്വദേശി പുത്തൻവീട്ടിൽ മജീദ് (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തൃശൂർ കോർപറേഷനിലെ ഡി.എൽ.ആർ ജീവനക്കാരനാണ് മജീദ്. കിണറിന് മുകളിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചിരുന്നെങ്കിലും ഒരു മൂടി തുറന്നു കിടന്നിരുന്നത് മജീദിൻെറ ശ്രദ്ധയിൽപ്പെട്ടില്ല. കിണറിനു മുകളിലേക്ക് വളർന്ന ചെടികളും മറ്റും വെട്ടി കൊണ്ടിരിക്കെ അബദ്ധത്തിൽ വീഴുകയായിരുന്നു. പതിനഞ്ചടിയോളം താഴ്ചയിലേക്കാണ് വീണത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ നിസാർ അപകടം കണ്ട് ഉടനെ കിണറ്റിലേക്ക് എടുത്തു ചാടി മോട്ടോർ കെട്ടിയ കയർ എടുത്ത് മജീദിന് എറിഞ്ഞ് കൊടുത്തെങ്കിലും വെള്ളത്തിൽ ആണ്ടു പോയ മജീദിനെ രക്ഷിക്കാനായില്ല. കിണറ്റിൽ കുടുങ്ങിയ നിസാറിനെ അറവുശാലയിലെ മറ്റു തൊഴിലാളികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. അഗ്നി രക്ഷാ സേനയെത്തിയാണ് മജീദിൻെറ മൃതദേഹം പുറത്തെടുത്തത്. പുത്തൻ വീട്ടിൽ അബ്ദുറഹ്മാൻെറയും നബീസയുടെയും മകനാണ്. ഭാര്യ: നെസ്സി (ചാലക്കുടി ഐ.ടി.ഐ അസി. സ്റ്റോർ കീപ്പർ). മകൻ: മനാഫ്.
മുഹമ്മദ് ഹാജി വളാഞ്ചേരി: കഞ്ഞിപ്പുര ചെങ്ങണകാട്ടിൽ മുഹമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ഖാദർ, സൈനു, ഖദീജ. മരുമക്കൾ: ഇബ്രാഹീംകുട്ടി, മൊയ്തീൻകുട്ടി, റംല. ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.30ന് കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചിറ്റൂർ: വയറിളക്കം ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. ഗോപാലപുരത്തെ സ്വകാര്യ മെത്ത കമ്പനി ജോലിക്കാരായ ബിഹാർ സ്വദേശികളായ ജിതേന്ദ്രൻ-മാലാദേവീ ദമ്പതികളുടെ മകൾ സോനയാണ് (ഒന്നര) മരിച്ചത്. എട്ട് മാസമായി ഇവർ ഗോപാലപുരത്താണ് താമസം. വയറിളക്കത്തെ തുടർന്ന് വ്യാഴാഴ്ച കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും വെള്ളിയാഴ്ച ചിറ്റൂർ ഗവ. ആശുപത്രിയിലും തുടർന്ന് ചിറ്റൂരിൽ നിന്ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ നിർദേശിക്കുകയുമായിരുന്നു. ശനിയാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് പുലർച്ചെ മൂന്നു മണിയോടെ മരിച്ചത്.
Guruvayoor Abdu78 അബ്ദു ഗുരുവായൂർ: ഗുരുവായൂര്‍ ചൊവ്വലൂർപടി കറപ്പംവീട്ടില്‍ മാമതുവിൻെറ മകൻ അബ്ദു (78) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കള്‍ - ആസിഫ് (റാസല്‍ ഖൈമ), ഷൈന, പരേതനായ ദാനിഫ്. മരുമക്കൾ: ഷമീജ, കുഞ്ഞുമോന്.
അഗളി: കാട്ടാനയുടെ ആക്രമണത്തിൽ അട്ടപ്പാടിയിൽ ആദിവാസി ഊരുമൂപ്പൻ കൊല്ലപ്പെട്ടു. വണ്ണാന്തുറ ഊരുമൂപ്പനായ ചിന്നനെഞ്ചനാണ് (70) മരിച്ചത്. ഊരിനോട് ചേർന്നുള്ള വനത്തിൽ ആടുകളെ മേക്കാൻ ശനിയാഴ്ച പോയതായിരുന്നു. വൈകുന്നേരത്തോടെ ആടുകൾ ഊരിലേക്ക് മടങ്ങിയെത്തിയെങ്കിലും ചിന്നനെഞ്ചനെ കാണാതായി. ഞായറാഴ്ച പുലർച്ച വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് നെഞ്ചൻെറ മൃതദേഹം ആനയുടെ ആക്രമണമേറ്റ നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത കുറ്റിക്കാട്ടിൽ ആന പിന്മാറാതെ നിലയുറപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. pd2 chinnanenchan 70 ചിന്നനെഞ്ചൻ
പടം. tcd_chr2 ഗോപി ചെമ്പുക്കാവ്: കൂത്തുപറമ്പിൽ നിര്യാതനായി: ഭാര്യ: ജയശ്രീ. മക്കൾ: രാജീവ്, രഞ്ജിത്ത്. മരുമക്കൾ: സ്മിത, ജിഷ.
Kechery obit Keshavan 85 ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു കേച്ചേരി: മുണ്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു. പേരാമംഗലം തടത്തിൽ വീട്ടിൽ കേശവനാണ്(85) മരിച്ചത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലത്തിന് ശേഷം പോസ്റ്റ്േമാർട്ടം ചെയ്യും. ഭാര്യ: കല്യാണി. മക്കൾ: പ്രഭാകരൻ, പുഷ്പ, രാജൻ, ബാബു.
തൃശൂർ: കൂർക്കഞ്ചേരി, സോമിൽ റോഡിൽ തൈക്കാട്ടിൽ (71-ബ്രൈറ്റ് ടയർ മോൾഡ് ആൻഡ് എൻജിനീയറിങ് വർക്സ്) നിര്യാതനായി. ഭാര്യ: ആനി (തൊടുപുഴ ചെട്ടിപറമ്പിൽ കുടുംബാംഗം). മക്കൾ: വിജയ്, വിശാൽ. മരുമക്കൾ: കാഞ്ഞിരത്തിങ്കൽ ഡെൽമി ജോയ്, കാക്കനാട്ട് മാഗനൽ റോസ് മാത്യു നിലമ്പൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നിർമലപുരം സൻെറ് ജോസഫ് ദേവാലയത്തിൽ.
mlp obit13 pathummakkutty 85 valanchery പാത്തുമ്മക്കുട്ടി വളാഞ്ചേരി: കൊട്ടാരം ആലിൻചുവട് വിളക്കീരി പരേതനായ കുഞ്ഞുമുഹമ്മദിൻെറ ഭാര്യ പാത്തുമ്മക്കുട്ടി (85) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സെയ്നുദ്ദീൻ, സഫിയ, ആമിനക്കുട്ടി, ഫാത്തിമ, കദീജ. മരുമക്കൾ: മൊയ്തുട്ടി, അബൂബക്കർ, അലി, സിദ്ദീഖ്, സൈനബ, സാഹിറ ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ummachu 71 hajiyarpalli ഉമ്മാച്ചു ഹാജിയാർപള്ളി: ഹാജിയാർപള്ളി മുതുവത്തുപറമ്പ് സ്വദേശി റിട്ട. റവന്യൂ ഇൻസ്പെക്ടർ തോരപ്പ അബ്ദുൽ അസീസിൻെറ ഭാര്യ കൂത്രാടൻ ഉമ്മാച്ചു (71) നിര്യാതയായി. മക്കൾ: അനീഷ് (ജിദ്ദ), അനിത (യു.എസ്.എ), അഷിത (കോഴിക്കോട്). മരുമക്കൾ: റുബീന (ഡയറക്ടർ, ഐ കിഡ്സ് മലപ്പുറം), ഹാരിസ് (യു.എസ്.എ), താരീഖ് (ഫാഷൻ ഡിസൈനർ, കോഴിക്കോട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പാലക്കാട്: പള്ളിപ്പുറം വികാസ് നഗർ കൗസ്തുഭത്തിൽ പരേതനായ റിട്ട. സെയിൽടാക്സ് ഒാഫിസർ കെ.കെ. വെള്ളയുടെ ഭാര്യ വി.കെ. (70) നിര്യാതയായി. മക്കൾ: ഡോ. കൃഷ്ണകുമാരി, സുഗന്ധകുമാരി (ഫിഷറീസ്), സുഭാഷിണി (ജില്ല കോടതി), കൃഷ്ണപ്രസാദ്. മരുമക്കൾ: രാജപ്പൻ, ശിവദാസൻ, ശിവശങ്കരൻ, ശാന്തി. സംസ്കാരം ശനിയാഴ്ച രാവിലെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
Anjery obit Narayanan 76 അഞ്ചേരി: പാലക്കുഴിയില്‍ ചക്കാലപറമ്പില്‍ (76) നിര്യാതനായി. ഭാര്യ: അനസൂയ മക്കള്‍: സതീശന്, സജിത, പരേതനായ സന്തോഷ്. മരുമകള്‍: ദീപ. സംസ്കാരം ശനിയാഴ്ച 10.30ന് കുരിയച്ചിറ ശാന്തി മന്ദിരത്തില്‍.